ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ദിനം പ്രതി കൂടുമ്പോള്‍ ആശ്വസിക്കാന്‍ ഒരേ ഒരു സംസ്ഥാനം; ഇവിടെ വൈറസിന് നോ അഡ്മിഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിക്കിം: (www.kvartha.com 24.04.2020) ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ദിനം പ്രതി കൂടുമ്പോള്‍ ആശ്വസിക്കാന്‍ ഒരേ ഒരു സംസ്ഥാനം. സിക്കിം ആണ് ആ സംസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 1,684 കൊവിഡ് കേസുകളാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 23,077 ആണ്. 718പേര്‍ക്കാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടമായത്. ഇതില്‍ 37 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണപ്പെട്ടത്. 4,748 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇപ്പോള്‍ 17,610 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

അതിനിടെയാണ് സിക്കം മാത്രം വൈറസ് ബാധയില്‍ നിന്നും ഒഴിവായത്. ഇത് ആശ്വാസത്തിന് വക തരുന്നുണ്ട്. വൈറസ് ബാധയേല്‍ക്കാതെ അത്ര മാത്രം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നതിനാലാണ് ഇവിടെ അസുഖം ഇതുവരെ എത്തിപ്പെടാത്തത്.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ദിനം പ്രതി കൂടുമ്പോള്‍ ആശ്വസിക്കാന്‍ ഒരേ ഒരു സംസ്ഥാനം; ഇവിടെ വൈറസിന് നോ അഡ്മിഷന്‍

ഇപ്പോള്‍ ലോക്ക് ഡൗണ്‍ കാലമാണ്. ലോക്ക് ഡൗണ്‍ എടുത്തുകഴിഞ്ഞാല്‍ സിക്കിമിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളും രോഗികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനം അണുബാധയില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പുവരുത്താന്‍, മാര്‍ച്ച് ആദ്യ വാരം മുതല്‍ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ക്ക് സംസ്ഥാനത്ത് പ്രവേശിക്കാന്‍ സിക്കിം സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഒരു പരിധി വരെ വൈറസ് പ്രവേശിക്കുന്നതിന് തടസമായി.

Keywords:  Good news: These states have zero cases of coronavirus disease Covid-19, News, Health, Health & Fitness, Hospital, Treatment, Patient, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia