ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറി കോവിഡ് വാക്സിന് നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം
Nov 3, 2021, 16:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.11.2021) കോവിഡ് വാക്സിന് എടുക്കാത്തവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍തോറും എത്തി വാക്സിന് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മോദി പറഞ്ഞു. വാക്സിനേഷനെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും, തെറ്റിദ്ധാരണകള്‍ മാറ്റാനായി പ്രാദേശിക മതനേതാക്കളുടെ സഹായം തേടാമെന്നും മോദി പറഞ്ഞു.
വാക്സിനേഷന് എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ആഘോഷകാലം വരികയാണ്, അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മോദി പറഞ്ഞു. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷന് നിരക്ക് ഏറ്റവും കുറവുള്ള ജില്ലകളിലെ ആരോഗ്യ അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.
കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിനേഷനാണ്. അതിനാല്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണം. ക്യാംപുകളിലോ ആശുപത്രികളിലോ എത്തി വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന് നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. 12 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിനു താഴെ ആളുകള്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. വാക്സിനേഷനിലെ നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് പ്രതിരോധം ഊര്‍ജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Keywords: News, National, India, New Delhi, Narendra Modi, Prime Minister, COVID-19, Vaccine, Trending, Health, Health and Fitness, 'Go Door-To-Door, Take Religious Leaders' Help': PM On Vaccinations#WATCH | At review meet with districts where COVID vaccination could pick pace, PM says, "You've major challenge of 'rumour' & 'misconception among people'. A big solution is to make them aware. You can take help of local religious leaders, make their short videos & circulate it" pic.twitter.com/2U5BQHm9D4
— ANI (@ANI) November 3, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

