
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതിദിനം ഒരാൾക്ക് 100 മുതൽ 150 മൈക്രോഗ്രാം അയഡിൻ ആവശ്യമാണ്.
● അയഡിൻ കലർത്തിയ കറിയുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രശ്നം പരിഹരിക്കാം.
● 2006 മെയ് 17 മുതൽ അയഡിൻ ചേർക്കാത്ത ഉപ്പിന്റെ വിൽപന കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്.
● അയഡൈസ്ഡ് ഉപ്പിൻ്റെ പ്രാധാന്യം ആരോഗ്യവകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നു.
(KVARTHA) സൂക്ഷ്മ പോഷണമായ അയഡിന്റെ അപര്യാപ്തത മൂലം മനുഷ്യർക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും എല്ലാ വർഷവും ഒക്ടോബർ 21 ആഗോള അയഡിൻ അപര്യപ്തതാ രോഗനിവാരണ ദിനമായി ആചരിക്കുന്നു.

ശരീരത്തിൻ്റെ വളർച്ച മുരടിക്കുക, ബുദ്ധി വികാസക്കുറവ്, ക്രെട്ടിനിസം, ഗർഭം അലസൽ, ചാപിള്ള പിറക്കൽ, ഗോയിറ്റർ, ബധിരത തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം അയഡിൻ്റെ അപര്യാപ്തതയാണ്.
പ്രതിദിനം ഒരാൾക്ക് 100 മുതൽ 150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്. അയഡിൻ കലർത്തിയ കറിയുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാണ് ഈ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. അയഡിൻ്റെ ലഭ്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 2006 മെയ് 17 മുതൽ, അയഡിൻ ചേർക്കാത്ത ഉപ്പിന്റെ വിൽപന ഇന്ത്യ ഒട്ടാകെ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്.
അയഡിൻ കലർത്തിയ ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ഈ ദിനാചരണത്തിലൂടെ ആരോഗ്യവകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Global Iodine Deficiency Disorders Prevention Day highlights health risks.
#IodineDeficiency #GlobalHealth #HealthAwareness #IodisedSalt #Goitre #Keralam