പ്രണയം നിരസിച്ചതിന് പെൺകുട്ടിക്ക് നേരെ വീണ്ടും ആക്രമണം; ഇത്തവണ ഇരയായത് കൊച്ചിയിലെ കോളേജ് വിദ്യാർത്ഥിനി
Feb 7, 2017, 14:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 07.02.2017 ) പ്രണയം നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപരിക്കേൽപിച്ചു. ഗുരുതരമായി വെട്ടേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം തൃപ്പൂണിത്തുറക്കടുത്ത് ഉദയംപേരൂരിലാണ് സംഭവം.
കോളേജ് വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ വെച്ച് അമൽ എന്ന യുവാവ് വെട്ടുകയായിരുന്നു. കുറച്ച് ദിവസങ്ങളായി അമൽ പെൺകുട്ടിയോട് പ്രേമാഭ്യർത്ഥന നടത്തി വരികയായിരുന്നു. ശല്യം സഹിക്കാൻ വയ്യാതെ ഇതിന് മുമ്പ് അമലിനെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അമൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
നേരത്തെ കോട്ടയത്ത് പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ യുവാവ് തീകൊളുത്തിയിരുന്നു. ആ സംഭവത്തിൽ പെൺകുട്ടിയും തീ കൊളുത്തിയ യുവാവും മരിച്ച് ഒരാഴ്ച പോലുമായില്ല സമാനമായ മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്.
Summary: Girl attacked by youth for not accepting his proposal. A college girl severely injured by youth for not accepting his love on Tuesday at Thripunithura. The incident happened when girl was coming from the college.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.