Skin Care | നെയ്യ് രുചിക്കും ആരോഗ്യത്തിനും മാത്രമല്ല, മനോഹരമായ ചർമത്തിനും! ഇങ്ങനെ ഉപയോഗിക്കാം


നെയ്യിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകളും വിറ്റാമിൻ എ പോലുള്ള പോഷകങ്ങളും ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു
കൊച്ചി: (KVARTHA) നമ്മുടെ അടുക്കളയിൽ (Kitchen) സുലഭമായ ഒരു സാധനമാണ് നെയ്യ് (Ghee). രുചിക്കും (Taste) ആരോഗ്യത്തിനും (Health) പുറമെ, നമ്മുടെ ചർമ്മത്തിന് (Skin) തിളക്കവും യുവത്വവും നൽകാൻ നെയ്യ്‌ക്ക് കഴിയുമെന്ന് അറിയാമോ? നെയ്യ് പോഷകസമൃദ്ധമാണ്. ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും കേടുപാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
നെയ്യ് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ:
* ചുളിവുകൾ അകറ്റാം
നെയ്യിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ ചുളിവുകൾ അകറ്റി ചർമ്മത്തെ ആരോഗ്യപരമാക്കുന്നു. രണ്ട് സ്പൂൺ നെയ്യ് എടുത്ത് വെളിച്ചെണ്ണയിൽ ചേർക്കുക. നന്നായി യോജിപ്പിച്ചു ശരീരത്തിൽ മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നു. 15 മിനിറ്റു മസാജ് ചെയ്തതിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം. ഈ രീതി ആഴ്ചയിൽ രണ്ട് പ്രാവിശ്യം ചെയ്യാവുന്നതാണ്.
* ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു
നെയ്യിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ യും ഫാറ്റി ആസിഡുകളും ചർമ്മത്തിന് ജലാംശം നില നിർത്താൻ സഹായിക്കുന്നു.
* മുഖക്കുരുവിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു
നെയ്യിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ മുഖക്കുരു ഇല്ലാതാക്കുന്നു. നെയ്യിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരുവിന്റെ വീക്കവും ചുവപ്പും കുറയ്ക്കാൻ സഹായിക്കും.
* ചർമ്മത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു
നെയ്യ് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവ ചർമ്മകോശങ്ങളെ ഹാനികരമായ സ്വതന്ത്ര റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾക്കെതിരെ പോരാടാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.
* വരണ്ട ചുണ്ടുകളെ ആരോഗ്യപരമാക്കാം
ചെറിയ ചൂടിലുള്ള നെയ്യ് കൊണ്ട് മസാജ് ചെയ്യാം. ചുണ്ടുകൾ വിണ്ടു കീറുന്നതിന് പരിഹാരമാണ്.
നെയ്യും തേനും ഉപയോഗിച്ചു കൊണ്ടുള്ള ലിപ് ബാമിൽ ചുണ്ടുകൾ മസാജ് ചെയ്യാം. ചുണ്ടുകൾ വരണ്ടുണങ്ങി പൊട്ടുന്നതിൽ നിന്ന് തടയാം.
* കണ്ണിലെ കറുപ്പ് മാറ്റാം
നെയ്യ് ഉപയോഗിച്ചു കണ്ണിന് താഴെ നന്നായി മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ദിവസവും ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
എല്ലാ ചർമ്മത്തിനും നെയ്യ് അനുയോജ്യമാകണമെന്നില്ല. നെയ്യ് അമിതമായി ഉപയോഗിക്കുന്നത് മുഖക്കുരുവിന് കാരണമായേക്കാം. സെൻസിറ്റീവ് ചർമ്മമുള്ളവർ അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണം.