ഗീത ഗോപി എംഎല്‍എക്കെതിരായ ജാതി അധിഷേപം ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി കെകെ ശൈലജ, ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നെന്ന് മന്ത്രി എ കെ ബാലന്, എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം
Jul 28, 2019, 16:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.07.2019) ഗീത ഗോപി എംഎല്‍എക്കെതിരായ ജാതി അധിക്ഷേപത്തില്‍ വ്യാപക പ്രതിഷേധം. എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. എംഎല്‍എ ആയിട്ടു പോലും ജാതി അധിക്ഷേപമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് മന്ത്രി എ കെ ബാലന് പറഞ്ഞത്. ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്കെതിരെ പൊതു സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം പരിശോധിച്ച് ഉചിത നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് മന്ത്രി എ കെ ബാലന് പറഞ്ഞത്. ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്കെതിരെ പൊതു സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം പരിശോധിച്ച് ഉചിത നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Keywords: News, Kerala, Youth Congress, Ministers, A.K Balan, MLA, Child, Health, Protest, Geetha Gopi MLA's Give Complaint to Police Against Youth Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

