Warning | സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളിയോ? വൈറല്‍ ട്രെന്‍ഡിനോട് പ്രതികരിച്ച് ആരോഗ്യവിദഗ്ധര്‍
● ചർമ്മത്തിൽ പുരട്ടുന്നത് അലർജിക്ക് കാരണമാകും.
● വെളുത്തുള്ളി ഉപയോഗിക്കുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ന്യൂഡൽഹി: (KVARTHA) ഇന്ന് സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗവും. ഇതിനായി എന്ത് പരീക്ഷണം നടത്താനും ആളുകള്‍ തയ്യാറാണ്. ചിലര്‍ ലക്ഷങ്ങള്‍ മുടക്കി സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടുമ്പോള്‍ മറ്റുചിലര്‍ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നു. എന്നാല്‍ ചിലരാകട്ടെ പ്രകൃതി ദത്തമായ ചിലപൊടികൈകളാണ് ഇതിനായി പ്രയോഗിക്കുന്നത്. നമുക്കറിയാം നമ്മുടെ ഭക്ഷണക്രമത്തില്‍ നിരവധി ആരോഗ്യഗുണങ്ങളുള്ള നിരവധി പച്ചക്കറികളും പഴങ്ങളും നാം കഴിക്കാറുണ്ട്.
ഇവയില്‍ പലതും ശരീര സൗന്ദര്യ സംരക്ഷത്തിന് പേരുകേട്ടവയാണ്. പാല്‍, തൈര്, മഞ്ഞള്‍, തക്കാളി തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം കാലകാലങ്ങളായി ആളുകള്‍ സൗന്ദര്യകൂട്ടുകളില്‍ ഉള്‍പ്പെടുത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് ഇന്റനെറ്റില്‍ ട്രെന്‍ഡിംഗായി മാറുന്നത്. നിരവധി ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട വെളുത്തുള്ളിയാണ് ആ താരം.
മുഖക്കുരു ചികിത്സിക്കാന്‍ വെളുത്തുള്ളി മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണെന്നാണ് ചിലര്‍ വാദിക്കുന്നത്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെളുത്തുള്ളി അരിഞ്ഞെടുക്കുകയോ മുഖക്കുരുവില്‍ മൃദുവായി തലോടുകയോ ചെയ്താല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ ആശയം പാരമ്പര്യേതരമാണെന്ന് തോന്നുമെങ്കിലും, പല ഉപയോക്താക്കളും ഇത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായി അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്ന് വിശദീകരിച്ചിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍
അപകടസാധ്യതകള്‍
ഡോ. അഗ്‌നി കുമാര്‍ ബോസ് ചൂണ്ടിക്കാണിക്കുന്നത് 'ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ക്കായി മുഖത്ത് വെളുത്തുള്ളി ഉപയോഗിക്കുന്നതിന് പരിമിതമായ ശാസ്ത്രീയ തെളിവുകള്‍ മാത്രമേ ഉള്ളൂ' എന്നാണ്. ചില പഠനങ്ങള്‍ അലോപ്പീസിയ ഏരിയറ്റ, കോണ്‍ തുടങ്ങിയ അവസ്ഥകള്‍ക്ക് ഇവ ഗുണകാരമാണെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും , 'മുഖക്കുരു അല്ലെങ്കില്‍ മറ്റ് ചര്‍മ്മ അവസ്ഥകള്‍ക്ക് വെളുത്തുള്ളി ശാശ്വത പരിഹാരങ്ങമാണെന്നതിനുള്ള തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ഈ ട്രെന്‍ഡ് പലരെയും ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുമെങ്കിലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്. അതിനാല്‍ വെളുത്തുള്ളി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനുള്ള ഫലപ്രദമായ പരിഹാരമല്ല. വെളുത്തുള്ളി നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് 'അലര്‍ച്ച, പൊള്ളല്‍, അലര്‍ജി തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. നിയന്ത്രിത സാന്ദ്രതയില്‍ പോലും, പല പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ തകര്‍ച്ചയ്ക്ക് കാരമാകുന്നുണ്ട്.
ഏഷ്യന്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. അമിത് ബംഗിയയും ഈ പ്രവണതയുടെ ദൂഷ്യഫലങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. മുഖത്ത് വെളുത്തുള്ളി ഉപയോഗിച്ചതിന്റെ ഫലമായി 'ചുവപ്പ്, ചര്‍മ്മത്തിലെ പ്രകോപനം, പൊള്ളല്‍, കൂടാതെ ഹൈപ്പര്‍പിഗ്മെന്റേഷന്‍' എന്നിവയും താന്‍ വ്യക്തിപരമായി കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പങ്കിടുന്നു.
നല്ല ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക
അപ്പോള്‍ വെളുത്തുള്ളിക്ക് പകരം എന്താണ് ഉപയോഗിക്കേണ്ടത്? എല്ലാവരുടെയും ചര്‍മ്മം അദ്വിതീയമായതിനാല്‍ വ്യക്തിഗത ഉപദേശത്തിനായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. സാധാരണയായി, മുഖക്കുരു സൗഹൃദ ഉല്‍പ്പന്നങ്ങളും ലളിതമായ ചര്‍മ്മസംരക്ഷണ ദിനചര്യയുമാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
ഇത് സംബന്ധിച്ച് ഡോ. ബംഗിയ പറയുന്നത് ശാസ്ത്രീയ പിന്തുണയില്ലാതെ ചികിത്സകള്‍ പരീക്ഷിക്കുന്നതിന് പകരം ആളുകള്‍ സുരക്ഷിതവും ഫലപ്രദവുമായ മുഖക്കുരു ചികിത്സകള്‍ക്കായി പ്രൊഫഷണല്‍ ഉപദേശം തേടണമെന്നാണ്. വെളുത്തുള്ളി പോലുള്ള അപകടസാധ്യതയുള്ള പരിഹാരങ്ങള്‍ (DIY) ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറയുന്നു, പ്രത്യേകിച്ചും സുരക്ഷിതവും തെളിയിക്കപ്പെട്ടതുമായ ഇതരമാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ വെളുത്തുള്ളി അകറ്റി നിര്‍ത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഡോ. ബോസ്, ചര്‍മ്മസംരക്ഷണ ചേരുവകള്‍ ശരിയായ സാന്ദ്രതയില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറയുന്നു. ഉദാഹരണത്തിന്, ട്രെറ്റിനോയിന്‍ - ഒരു ജനപ്രിയ പ്രാദേശിക മരുന്നാണ്- സാധാരണയായി 0.025% വരെ നേര്‍പ്പിച്ചാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അത്തരം ഉല്‍പ്പന്നങ്ങളുടെ ലയിപ്പിക്കാത്ത പതിപ്പുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദീര്‍ഘകാല പഠനങ്ങളുടെ അഭാവം കണക്കിലെടുത്ത്, 'മുഖക്കുരു അല്ലെങ്കില്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ പോലുള്ള പ്രത്യേക ത്വക്ക് അവസ്ഥകളെ ചികിത്സിക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല' എന്ന് ഡോ. ബോസ് പറയുന്നു, മറ്റ് ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുമായി വെളുത്തുള്ളി സംയോജിപ്പിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
#garlicskincare, #skinhealth, #beautytips, #dermatology, #skinirritation, #naturalremedies