കൊറോണ: കാസര്‍കോട് ജില്ലയില്‍ ലോക്ക് ഡൗണ്‍; കണ്ണൂര്‍, എറണാകുളം,പത്തനംതിട്ട ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍; വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന് കാസര്‍കോട്ട് നിയന്ത്രണം; വ്യാപാരസ്ഥാപനങ്ങള്‍ തുറക്കില്ല; അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും; ബാറുകള്‍ അടച്ചിടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.03.2020) കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍, എറണാകുളം,പത്തനംതിട്ട എന്നീ മൂന്നു ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. കേന്ദ്ര നിര്‍ദേശം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

മുഖ്യമന്ത്രിയും തലസ്ഥാനത്തുണ്ടായിരുന്ന മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂ.

കൊറോണ: കാസര്‍കോട് ജില്ലയില്‍ ലോക്ക് ഡൗണ്‍; കണ്ണൂര്‍, എറണാകുളം,പത്തനംതിട്ട ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍; വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന് കാസര്‍കോട്ട് നിയന്ത്രണം; വ്യാപാരസ്ഥാപനങ്ങള്‍ തുറക്കില്ല; അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും; ബാറുകള്‍ അടച്ചിടും

കൊറോണ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാസര്‍കോട് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന് കാസര്‍കോട്ട് നിയന്ത്രണമുണ്ടാകും. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കില്ല. വ്യാപാരി വ്യവസായികളുമായി ചര്‍ച്ച ചെയ്തശേഷം അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാനും തീരുമാനമായി. കാസര്‍കോട് ജില്ലയിലൊഴികെ സംസ്ഥാനത്തെ ബിവറേജസ് ഔട്‌ലെറ്റുകള്‍ അടയ്ക്കില്ല. മറ്റിടങ്ങളില്‍ ബിവറേജസ് ഷോപ്പുകള്‍ അടച്ചിടില്ലെങ്കിലും കര്‍ശന നിയന്ത്രണങ്ങളോടെയാകും പ്രവര്‍ത്തിക്കുക. കടകള്‍ പൂര്‍ണമായും അടച്ചിടില്ല. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. കൊവിഡ് ബാധിതമായ മറ്റു ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂര്‍ണമായും ജില്ലകള്‍ അടച്ചിടണമെന്ന് സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലും ഉന്നത തല യോഗത്തിലും അതു വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ കണ്ണൂര്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. ചുരുക്കം ബസുകള്‍ മാത്രം കണ്ണൂര്‍ ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്നു. അത്യാവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങുന്നുള്ളൂ.

ദേശീയ പാതയില്‍ മുളകൊണ്ടു ബാരിക്കേഡുകള്‍ കെട്ടിയാണു വാഹനങ്ങള്‍ തടഞ്ഞത്. ജനങ്ങളെ കടത്തിവിടുന്നില്ല. കാലിക്കടവ് ആണൂര്‍ പാലത്തിനു സമീപത്താണ് അടച്ചത്. പൊലീസ് നിര്‍ദേശം ലംഘിച്ച് രാവിലെ എട്ടുമണിക്ക് കട തുറന്നതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബല്ലാ കടപ്പുറത്തെ എം കെ സ്റ്റോര്‍ ഉടമ, അലാമിപ്പള്ളി ലിസ ഫ്രൂട്ട് ഉടമ എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമയപരിധിക്കു മുന്‍പ് നഗരത്തില്‍ ഓടിയ അഞ്ച് ഓട്ടോകളും കസ്റ്റഡിയിലെടുത്തു. ചരക്കു വാഹനങ്ങളും അവശ്യ സര്‍വീസുകളും മാത്രം ജില്ലകളില്‍ അനുവദിക്കും. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. തിങ്കളാഴ്ച രാവിലെ നിയമം ലംഘിച്ച് നഗരത്തിലിറങ്ങിയ ജനത്തെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചയച്ചു.

Keywords:  Full lock down for Kasargod, Thiruvananthapuram, News, Trending, Health, Health & Fitness, Chief Minister, Pinarayi vijayan, Conference, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia