FSSAI | ഭക്ഷണ പാക്കറ്റുകളിൽ ഇനി പഞ്ചസാരയുടെ അളവ് അടക്കമുള്ള വിവരങ്ങൾ വ്യക്തമായി അറിയാം; സിഗരറ്റ് പാക്കറ്റുകളിലെ പോലെ ആരോഗ്യ മുന്നറിയിപ്പ്

 
Food


ഇതിലൂടെ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

 

ന്യൂഡെൽഹി: (KVARTHA)  ഭക്ഷണ വസ്തുക്കളുടെ സുരക്ഷയും മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന ഏജൻസി ആയ ഫുഡ്‌ സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഭക്ഷണ പായ്ക്കറ്റുകളിൽ പഞ്ചസാര അടക്കമുഉള്ള വിവരങ്ങൾ സിഗരറ്റ് പാക്കറ്റുകളിലെ പോലെ ആരോഗ്യ മുന്നറിയിപ്പായി ചേർക്കുന്നത് നിർബന്ധമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇതിനോടകം ചില രാജ്യങ്ങളിൽ ഭക്ഷണ പായ്ക്കറ്റുകളിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമായി രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. ഇതുപോലുള്ള സമ്പ്രദായം ഇന്ത്യയിലും നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യ മന്ത്രാലയം എഫ്എസ്എസ്എഐയോട് നിർദേശിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന മാറ്റങ്ങൾ 

ഭക്ഷണത്തിൽ അമിതമായ പഞ്ചസാര ചേരുവ ചേർക്കുന്നത് പ്രമേഹം, അമിതവണ്ണം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന ആശങ്ക ശക്തമാണ്. പുതിയ നിർദേശം നടപ്പിലാകുന്നതോടെ ഭക്ഷണ പായ്ക്കറ്റുകളിൽ പഞ്ചസാരയുടെ അളവ് വ്യക്തമായി രേഖപ്പെടുത്തേണ്ടി വരും. ഇത് പാക്കറ്റിന്റെ മഞ്ഞ നിറത്തിലുള്ള ഒരു പ്രത്യേക ഭാഗത്ത് ശതമാനം കണക്കിൽ രേഖപ്പെടുത്തും. 

ഉദാഹരണത്തിന്, ഉത്പന്നത്തിൽ 10% പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിൽ, പാക്കറ്റിംഗിൽ മഞ്ഞ നിറത്തിലുള്ള ഭാഗത്ത് '10% പഞ്ചസാര' എന്ന് രേഖപ്പെടുത്തണം. ഇതുവഴി ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ഉപഭോക്താക്കൾക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇതിലൂടെ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീരുമാനത്തിന് പിന്നിൽ 

കഴിഞ്ഞ മാസം നടന്ന വൻ വിവാദമാണ് മന്ത്രിസഭയുടെ ഈ നിർദേശത്തിന് കാരണമെന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അന്താരാഷ്ട്ര ഭക്ഷ്യ ഉൽപന്ന ഭീമനായ നെസ്‌ലെ ഇന്ത്യ അടക്കമുള്ള പല താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന കുട്ടികൾക്കുള്ള ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി ഉപയോഗിക്കുന്നു എന്ന ആരോപണം നേരിടുന്നു. യൂണിസെഫ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) തുടങ്ങിയ ആഗോള സംഘടനകളും പല ആരോഗ്യ വിദഗ്ധരും ഇതിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. 

6-18 മാസം പ്രായമുള്ള ശിശുക്കൾക്കായുള്ള നെസ്‌ലെയുടെ സെറലാക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട്, 2006 ഭേദഗതി ചെയ്യാൻ എഫ്എസ്എസ്എഐക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുതിർന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia