സ്‌കൂളുകളില്‍ ജങ്ക് ഫുഡ് കൊണ്ടുവരുന്നതിന് നിരോധനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡല്‍ഹി: (www.kvartha.com 17.10.2015) രാജ്യത്ത് സ്‌കൂളുകളില്‍ ജങ്ക് ഫുഡ് (വറുത്ത ഭക്ഷണപദാര്‍ഥങ്ങള്‍) കൊണ്ടുവരുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ഒഫ് ഇന്ത്യ(എഫ്എസ്എസ്എ) യുടേതാണ് നടപടി. 

വിദ്യാലയങ്ങളിലെ കാന്റീനുകളില്‍ ഇനി മുതല്‍ തയ്യാറാക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഭക്ഷണം സംബന്ധിച്ചും പുതിയ നയത്തില്‍ വിശദീകരിക്കുന്നു. എഫ്എസ്എസ്എയുടെ വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പൊതു ജനങ്ങളുടെ അഭിപ്രായ ശേഖരണത്തിനായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍.

വിവിധ തരം കാര്‍ബണേറ്റഡ് സോഡകളും മധുര പാനീയങ്ങളും വറത്തുപൊരിച്ചെടുത്ത ഉപ്പേരികളും പിസ,ബര്‍ഗര്‍, പഫ്‌സ് തുടങ്ങിയ ബേക്കറി വിഭവങ്ങളും മിഠായികളുമൊക്കെ ജങ്ക്ഭക്ഷണങ്ങളുട പട്ടികയില്‍ വരും. കാന്റീന്‍ നയം നടപ്പാക്കുന്നതോടെ ഭക്ഷണങ്ങളെ ചുവപ്പ്, പച്ച തുടങ്ങിയ വിവിധ തരങ്ങളായി തിരിക്കും. പച്ച വിഭാഗത്തില്‍ പെട്ട ഗ്രീന്‍ ഫുഡ് കഴിക്കാനാവണം കുട്ടികളെ പ്രേരിപ്പിക്കേണ്ടത്. ചുവപ്പുവിഭാഗത്തില്‍ പെട്ട ഭക്ഷണങ്ങള്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും ബോധവല്‍ക്കരിക്കും.

ഈ വര്‍ഷം മാര്‍ച്ചില്‍ രാജ്യമെങ്ങും വിദ്യാലയങ്ങളില്‍ ജങ്ക് ഭക്ഷണത്തിനു നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.

പരസ്യങ്ങള്‍ക്കും നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. സിനിമാ താരങ്ങളും മറ്റ് പ്രശസ്തരും ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെടുന്നതിനു വിലക്കേര്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്. വാര്‍ത്താവിനിമയ മന്ത്രാലയും ഇതു സംബന്ധിച്ചു നടപടി എടുക്കും.
 
സ്‌കൂളുകളില്‍ ജങ്ക് ഫുഡ് കൊണ്ടുവരുന്നതിന് നിരോധനം


SUMMARY: The country's top food regulator is set to restrict consumption and availability of junk food in schools. The Food Safety and Standards Authority of India (FSSAI) has issued draft guidelines on availability of wholesome and nutritious food in schools to control junk food consumption among children.





Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia