SWISS-TOWER 24/07/2023

FSSAI | പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ വിവരങ്ങൾ ഇനി വലിയ അക്ഷരത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തണം; നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

 
FSSAI
FSSAI


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉപഭോക്താക്കൾക്ക് ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളുടെ അളവ് വേഗത്തിലും എളുപ്പത്തിലും മനസിലാക്കാൻ സഹായിക്കും

ന്യൂഡെൽഹി: (KVARTHA) ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ (NCD - Non Communicable Disease) ചെറുക്കുന്നതിനുമായി, പാകറ്റ് ഭക്ഷണങ്ങളിലെ (Packaged Food) പോഷകാഹാര വിവരങ്ങൾ വലിയ അക്ഷരത്തിൽ കടുപ്പിച്ച് (Bold) എഴുതിച്ചേർക്കാൻ നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യുടെ നിർദേശപ്രകാരം പ്രകാരം, ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതൽ വ്യക്തമായും ദൃശ്യമായും ഉപഭോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കുന്ന രീതിയിൽ ലേബലുകളിൽ (Food labels) പ്രദർശിപ്പിക്കേണ്ടതുണ്ട്.

Aster mims 04/11/2022

ഇത് ഉപഭോക്താക്കൾക്ക് ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന ഈ പ്രധാനപ്പെട്ട ഘടകങ്ങളുടെ അളവ് വേഗത്തിലും എളുപ്പത്തിലും മനസിലാക്കാൻ സഹായിക്കും. എഫ്എസ്എസ്എഐ ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്യും. എഫ്എസ്എസ്എഐ ചെയർപേഴ്‌സൺ അപൂർവ ചന്ദ്രയുടെ (Apurva Chandra) അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് 2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് (ലേബലിംഗ് ആൻഡ് ഡിസ്‌പ്ലേ) ചട്ടങ്ങളിലെ ഭേദഗതിക്ക് അംഗീകാരം നൽകിയത്. 

ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന ഉൽപ്പന്നത്തിൻ്റെ പോഷകമൂല്യം നന്നായി മനസിലാക്കാനും, ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് ഔദ്യോഗികവൃത്തങ്ങൾ അഭിപ്രായപ്പെട്ടു. 2020 ലെ എഫ്എസ്എസ്എഐ പുറത്തിറക്കിയ ഭക്ഷ്യ ലേബലിംഗ് ആൻഡ് ഡിസ്പ്ലേ റെഗുലേഷൻ, ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ സെർവിംഗ് വലുപ്പവും പോഷക വിവരങ്ങളും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിഷ്‌കർഷിക്കുന്നു. 

സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും  ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വ്യവസായ സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, കർഷക സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. 

ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനൊപ്പം, സാംക്രമികേതര രോഗങ്ങളുടെ വർധനവിനെ ചെറുക്കുന്നതിനും, പൊതുജനാരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കും ഈ ഭേദഗതി സഹായിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ തടയാൻ കാലാകാലങ്ങളിൽ ഉപദേശങ്ങൾ നൽകുന്നുണ്ടെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia