FSSAI | മുലപ്പാൽ വിൽക്കാൻ പാടില്ല, ലംഘിക്കുന്നവർക്കെതിരെ നടപടി; മുന്നറിയിപ്പ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

 
Breast Milk


മുലപ്പാല്‍ വിൽക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്.

 

ന്യൂഡെൽഹി: (KVARTHA) മുലപ്പാൽ വിൽക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അറിയിച്ചു. വിപണിയിൽ ചില സ്ഥാപനങ്ങൾ മുലപ്പാൽ വിൽപന  നടത്തുന്നുണ്ടെന്ന പരാതികളെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരവും അതിനനുബന്ധ ചട്ടങ്ങൾ പ്രകാരവും മുലപ്പാൽ പ്രോസസ് ചെയ്യാനോ വിൽക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്ക് നൽകിയ അറിയിപ്പിൽ, മുലപ്പാലിൻ്റെയും ഉൽപ്പന്നങ്ങളുടെയും വാണിജ്യവൽക്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. മുലപ്പാല്‍ വിൽക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്.

മുലപ്പാൽ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നതിൽ കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. അനുചിതമായ കൈകാര്യം ചെയ്‌താൽ പാലിന്റെ ഗുണനിലവാരം കുറയ്ക്കുകയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നും വിദഗ്ധർ അഭിപ്രായപ്പട്ടു. നിയമലംഘനങ്ങൾക്ക് അഞ്ച് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia