അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡികല്‍ സേവനം; മരുന്നുകളും, ഭക്ഷണങ്ങളും, ശസ്ത്രക്രിയകളും എല്ലാം തികച്ചും സൗജന്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 28.11.2021) അട്ടപ്പാടിയില്‍ വര്‍ധിച്ചുവരുന്ന ശിശുമരണത്തിന്റെ പശ്ചാത്തലത്തില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡികല്‍ സേവനം ലഭ്യമാക്കുന്നു. ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി എന്നിവയുടേയും ആസ്റ്റര്‍ വലന്റിയേഴ്സിന്റെയും നേതൃത്വത്തിലാണ് സൗജന്യ സേവനം ലഭ്യമാക്കുന്നത്.
                   
അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡികല്‍ സേവനം; മരുന്നുകളും, ഭക്ഷണങ്ങളും, ശസ്ത്രക്രിയകളും എല്ലാം തികച്ചും സൗജന്യം

വിദഗ്ദ ഡോക്ടര്‍മാരും മെഡികല്‍ ടീമും, ആസ്റ്റര്‍ വലന്റിയേഴ്സും അടങ്ങുന്ന സംഘവും വിദഗ്ദ ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിച്ച ആസ്റ്റര്‍ വാഹനങ്ങളും സഹിതമാണ് സംഘം അട്ടപ്പാടിയിലെത്തുന്നത്. പോഷകക്കുറവ് അനുഭവപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് അതിനെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും ഉള്‍പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തുമെന്നും, കൂടുതല്‍ പരിശോധനയില്‍ വിദഗ്ദ ചികിത്സയോ, ശസ്ത്രക്രിയ ഉള്‍പെടെയുള്ള സംവിധാനങ്ങളോ ആവശ്യമായി വരുന്ന കുഞ്ഞുങ്ങള്‍ക്ക് തികച്ചും സൗജന്യമായി അത്തരം സൗകര്യങ്ങള്‍ ഏര്‍പെടുത്തുമെന്നും ആസ്റ്റര്‍ ഡി എം ഗ്രൂപ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

സര്‍കാര്‍ നിര്‍ദേശിക്കുന്ന, ആതുരസേവനവുമായി ബന്ധപ്പെട്ട ഏത് സൗകര്യങ്ങളും ഒരുക്കുവാന്‍ ആസ്റ്റര്‍ ഗ്രൂപ് തയാറാണെന്ന് ആസ്റ്റര്‍ ഒമാന്‍ ആന്‍ഡ് കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.


Keywords:  Free medical service of Aster Hospitals in Attappadi, Kozhikode, News, Health, Health and Fitness, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia