ഗവ ആയുര്‍വ്വേദാശുപത്രിക്ക് അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ പി എന്‍ പി ക്ക് നാടിന്റെ ആദരവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാഞ്ഞിരപ്പള്ളി: (www.kvartha.com 29.05.2018) പൊതുപ്രവര്‍ത്തന രംഗത്ത് ആറര പതിറ്റാണ്ട് പൂര്‍ത്തീകരിക്കുകയും ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിക്ക് പുതിയ മന്ദിരം പണിയുവാന്‍ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്ത വിഴിക്കിക്കത്തോട് പുള്ളോലില്‍ പി എന്‍ പ്രഭാകരനെ കാഞ്ഞിരപ്പള്ളി പൗരാവലി ആദരിച്ചു. വിഴിക്കിക്കത്തോട് എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ എന്‍.ജയരാജ് എംഎല്‍എ മെമന്റ്റോ നല്‍കിയാണ് ആദരിച്ചത്.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ പൊന്നാട അണിയിച്ചു. സ്ഥലത്തിന്റെ ആധാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

 ഗവ ആയുര്‍വ്വേദാശുപത്രിക്ക് അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ പി എന്‍ പി ക്ക് നാടിന്റെ ആദരവ്

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ അഗസ്തി, സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ലോക്കല്‍ സെക്രട്ടറിമാരായ ഷമീം അഹമ്മദ് (കാഞ്ഞിരപളളി), കെ എന്‍ ദാമോദരന്‍ (കാഞ്ഞിരപ്പള്ളി സൗത്ത് ), പഞ്ചായത്ത് അംഗങ്ങളായ സജിന്‍ വട്ടപളളി, ഒ വി റെജി, എം എ റിബിന്‍ഷാ, സുരേന്ദ്രന്‍ കാലായില്‍, വിദ്യാരാജേഷ്, റിജോ വാളാന്തറ, റോസമ്മ വെട്ടിത്താനം, കുഞ്ഞുമോള്‍ ജോസ്, ബീനാ ജോബി, ചാക്കോച്ചന്‍ ചുമപ്പുങ്കല്‍ ,മേഴ്‌സി മാത്യു എന്നിവര്‍ സംസാരിച്ചു.

സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം, ഹൈറേഞ്ച് എസ് റ്റേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ (സി ഐ ടി യു ) പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി താലൂക് ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു)പ്രസിഡന്റ് എന്നീ നിലകളില്‍ ഇയാള്‍ പ്രവര്‍ത്തിച്ചുവരുന്നു.

നേരത്തെ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, പി വൈ എം എ ലൈബ്രറി പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി താലൂക്ക് സഹകരണ യൂണിയന്‍ പ്രസിഡന്റ്, സി പി ഐ എം കാഞ്ഞിരപ്പള്ളി, വാഴൂര്‍ എന്നീ ഏരിയകളിലെ സെക്രട്ടറി, കാഞ്ഞിരപ്പള്ളി താലൂക്ക് സമിതിയംഗം, പ്ലാന്റേഷന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി എന്‍ പി നേതാവ് എന്ന ഓമന പേരുകളില്‍ അറിയപ്പെടുന്ന പി എന്‍ പ്രഭാകരന്‍ വിഴിക്കിത്തോട് അങ്കണവാടിക്ക് മന്ദിരം നിര്‍മ്മിക്കാന്‍ നേരത്തെ മൂന്നു സെന്റ്‌റ് നല്‍കിയിരുന്നു.

Keywords: Free land hand over to govt Ayurveda hospital, Hospital, News, Doctor, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia