1000 സൗജന്യ ഡയാലിസിസ് പൂര്‍ത്തിയാക്കി ഇന്നസെന്‍റ് എം പി യുടെ ശ്രദ്ധ പദ്ധതി
Jun 11, 2017, 09:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചാലക്കുടി: (www.kvartha.com 11.06.2017) വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ഉറപ്പുവരുത്തുനതിനായി ഇന്നസെന്‍റ് എം പി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ശ്രദ്ധ ഡയാലിസിസ് പദ്ധതി പ്രകാരം ആയിരം സൗജന്യ ഡയാലിസിസ് പൂര്‍ത്തിയാക്കി. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ രണ്ട് താലുക്ക് ആശുപത്രികളിലായി ആരംഭിച്ച ഡയാലിസിസ് യുണിറ്റുകളില്‍ കൊടുങ്ങല്ലൂര്‍ യുണിറ്റാണ് 1000 സൗജന്യ ഡയാലിസിസ് പൂര്‍ത്തിയാക്കിയത്.
എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 1.20 കോടി രൂപ ചെലവഴിച്ച് കൊടുങ്ങല്ലൂര്‍, ചാലക്കുടി താലുക്ക് ആശുപത്രികളിലാണ് ഇന്നസെന്‍റ് എം പി 'ശ്രദ്ധ ഡയാലിസിസ് യുണിറ്റുകള്‍' സ്ഥാപിച്ചത്. 2016 ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊടുങ്ങല്ലൂര്‍ താലുക്ക് ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യമായാണ് ഡയാലിസിസ് നടത്തുന്നത്. ഒരിനത്തിലും ഇവിടെ രോഗികളില്‍ നിന്ന് പണം ഈടാക്കുന്നില്ല. 4 ബെഡുകള്‍ ഉള്ള യുണിറ്റ് 2 ഷിഫ്റ്റുകളില്‍ ആയി ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കുന്നു. ആയിരം ഡയാലിസിസ് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങ് ഇന്നസെന്‍റ് എം പി ഉദ്ഘാടനം ചെയ്തു. പുതുതായി സ്ഥാപിച്ച ആള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷിനും എം പി ഉദ്ഘാടനം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Chalakudy, Innocent, MPs, Hospital, Health, Dialysis, Free, Free dialysis project used for 1000 patients.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.