Free Booster Dose | കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി; 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വെള്ളിയാഴ്ച മുതല്‍ നല്കി തുടങ്ങും; 75 ദിവസത്തേക്ക് മാത്രം
Jul 13, 2022, 20:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വെള്ളിയാഴ്ച മുതല്‍ നല്കി തുടങ്ങും. എന്നാല്‍ ഈ സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രമായിരിക്കും.
18 മുതല്‍ 59 വയസ് പ്രായമുള്ളവര്‍ക്ക് ഈ കാലപരിധിയില്‍ വാക്സിന് നല്‍കും. ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം ആരോഗ്യവകുപ്പ് കൈകൊണ്ടത്.
പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്റെ കരുതല്‍ ഡോസ് നല്കി തുടങ്ങിയത് ഏപ്രില്‍ മാസത്തിലാണ്. പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍ പണമടച്ചാണ് കരുതല്‍ ഡോസ് വിതരണം. വാക്സിന്റെ ഡോസിന് 225 രൂപയാണ് സര്‍കാര്‍ നിശ്ചയിച്ച വില. സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപ ഈടാക്കാം. കൃത്യം മൂന്ന് മാസം പിന്നിടുമ്പോള്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വാക്സിന് കണക്ക് പരിശോധിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ കരുതല്‍ ഡോസിനോടുള്ള വിമുഖത വ്യക്തമാണ്.
ലക്ഷദ്വീപില്‍ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും കരുതല്‍ ഡോസ് സ്വീകരിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ കരുതല്‍ ഡോസ് വിതരണം അവതാളത്തിലാണ്. മണിപ്പൂരില്‍ - 12 പേര് അരുണാചല്‍ പ്രദേശില്‍ 106 , മേഘാലയ 591, മിസോറാം 447, നാഗാലാന്‍ഡ് 639, സികിം 988, ത്രിപുര 308 തുടങ്ങി എല്ലായിടത്തും ആയിരത്തില്‍ താഴെയാണ് കണക്ക്. ഹിമാചല്‍ പ്രദേശ് , ജമ്മു കശ്മീര്‍, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളില്‍ പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കരുതല്‍ ഡോസ് സ്വീകരിച്ചത്.
ആദ്യ രണ്ട് ഡോസ് വിതരണം നടന്നത് കോവിഡ് ഭീതി ഏറ്റവും ഉയര്‍ന്നു നിന്ന സമയത്താണ്. വൈറസിനെ കുറിച്ചുള്ള ആശങ്കയും ഭീതിയുമാണ് അന്ന് പലരേയും വാക്സിന് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ബഹുഭൂരിഭാഗം പേര്‍ക്കും സ്വയമോ, അടുത്ത ബന്ധുക്കള്‍ക്കോ കോവിഡ് ബാധിച്ച അനുഭവമുണ്ട്. അതുകൊണ്ടുതന്നെ ഭയം കുറഞ്ഞതാകാം ഇപ്പോള്‍ ആളുകള്‍ വാക്സിനെടുക്കാന്‍ മടിക്കുന്നതെന്ന് കോവിഡ് ദൗത്യസംഘാംഗം സുനീല ഗാര്‍ഗ് അഭിപ്രായപ്പെടുന്നു.
Keywords: Free Covid Booster Dose For All Adults From Friday For The Next 75 Days, New Delhi, News, Health, Health and Fitness, Vaccine, COVID-19, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.