ഇന്‍ഡ്യയില്‍ ജൂണ്‍ മാസത്തില്‍ കോവിഡ് 4-ാം തരംഗം; ഒക്ടോബര്‍ വരെ നീണ്ടുപോകുമെന്ന് പ്രവചനം

 



ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022) കോവിഡ് മൂന്നാം തരംഗം കാര്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ കടന്നുപോകുന്നെന്ന തെല്ലൊരു ആശ്വാസത്തിലാണ് രാജ്യം. ഇതിനിടെ ഇന്‍ഡ്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപോര്‍ടിലാണ് ഇതിനെ കുറിച്ച് സൂചിപ്പിക്കുന്നത്. 

ഇന്‍ഡ്യയില്‍ ജൂണ്‍ മാസത്തില്‍ കോവിഡ്  4-ാം തരംഗം; ഒക്ടോബര്‍ വരെ നീണ്ടുപോകുമെന്ന് പ്രവചനം


ജൂണ്‍ 22ന് രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും പഠന റിപോര്‍ടില്‍ പറയുന്നു. തുടര്‍ന്ന് കോവിഡ് ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണ് പ്രവചനം. എന്നാല്‍ പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമില്ല.


Keywords:  News, National, India, New Delhi, COVID-19, Health, Health and Fitness, Fourth Covid wave in India likely to hit around June 22, projects IIT-Kanpur study
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia