Mistake | 4 വയസുകാരന് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് ഡബിള്‍ ഡോസ് വൈറ്റമിന്‍ നല്‍കിയതായി പരാതി; കുട്ടി ആശുപത്രിയില്‍; ആശാ വര്‍കറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നിര്‍ദേശം

 



തിരുവനന്തപുരം: (www.kvartha.com) നാല് വയസുകാരന് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് ഡബിള്‍ ഡോസ് വൈറ്റമിന്‍ നല്‍കിയതായി പരാതി. കുളത്തൂര്‍ പിഎച്‌സിയിലാണ് സംഭവം. നാല് വയസുള്ള ഇരട്ടക്കുട്ടികള്‍ക്കായി നല്‍കേണ്ട ഡോസാണ് ആശാ വര്‍കര്‍ ആളുമാറി ഒരാള്‍ക്ക് തന്നെ നല്‍കിയത്. 

കരോട് സ്വദേശി മഞ്ജുവിന്റെ മകന്‍ നിവിനാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മെയ് 11-നാണ് സംഭവം നടന്നത്. വൈറ്റമിന്‍ എയുടെ ഡബിള്‍ ഡോസാണ് കുട്ടിക്ക് നല്‍കിയത്. 

Mistake | 4 വയസുകാരന് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് ഡബിള്‍ ഡോസ് വൈറ്റമിന്‍ നല്‍കിയതായി പരാതി; കുട്ടി ആശുപത്രിയില്‍; ആശാ വര്‍കറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നിര്‍ദേശം


ഇരട്ടസഹോദരനൊപ്പം വൈറ്റമിന്‍ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തില്‍ ആശാ വര്‍കര്‍ രണ്ട് ഡോസുകള്‍ നല്‍കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് കടുത്ത ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശാ വര്‍കറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഡിഎംഒ ആവശ്യപ്പെട്ടു. 

Keywords:  News,Kerala,State,Thiruvananthapuram,Health,Child,Top-Headlines,Treatment,Health & Fitness, Four year old boy Caught two dose vitamin shots by mistake 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia