വയനാട്ടിലെ നാല് സ്മാർട് അങ്കൺവാടികളും ഫിസിയോ തെറാപി യൂനിറ്റും ജൂലൈ എട്ടിന് നാടിന് സമർപിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൽപറ്റ: (www..kvartha.com 04.07.2021) കേന്ദ്ര സർകാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഉൾപെട്ട കേരളത്തിലെ ഏക ജില്ലയായ വയനാട്ടിൽ കൊച്ചിൻ ഷിപ്യാർഡിന്റെ സി എസ് ആർ ഫൻഡിൽ ഉൾപെടുത്തി നിർമാണം പൂർത്തിയാക്കിയ നാല് സ്മാർട് അങ്കൺവാടികളുടെയും നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപി യൂനിറ്റിന്റെയും ഉദ്ഘാടന പ്രഖ്യാപനം ജൂലൈ എട്ടിനു നടക്കും.

വയനാട്ടിലെ നാല് സ്മാർട് അങ്കൺവാടികളും ഫിസിയോ തെറാപി യൂനിറ്റും ജൂലൈ എട്ടിന് നാടിന് സമർപിക്കും

കോവിഡ് സാഹചര്യം പരിഗണിച്ച് ലളിതമായ ഉദ്ഘാടന പ്രഖ്യാപന ചടങ്ങ് വൈകുന്നേരം 5.30 ന് വൈത്തിരി വില്ലേജ് റിസോർടിൽ വെച്ച് കൊച്ചിൻ ഷിപ്യാർഡ് മാനജിംഗ് ഡയറക്ടറുടെ സാന്നിധ്യത്തിൽ നടക്കും. തുടർന്ന് 19-ാം തീയ്യതി അതാത് ഗ്രാമ പഞ്ചായത്തുകളുടേയും ഐസിഡിഎസ് ന്റേയും ആഭിമുഖ്യത്തിൽ കൊച്ചിൻ ഷിപ്യാർഡ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ അംഗൺവാടികളും ഫിസിയോ തെറാപി യൂനിറ്റും തുറന്ന് കൊടുക്കും.

ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം 2019 -20 പദ്ധതിയുടെ ഭാഗമായാണ് കൊച്ചിൻ ഷിപ്യാർഡിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സ്കീമിൽ ഉൾപെടുത്തി ജില്ലയിൽ ആരോഗ്യ കേന്ദ്രവും അംഗനവാടിയും നിർമിച്ചത്. കാറ്റുംകൊല്ലി (മേപ്പാടി ഗ്രാമപഞ്ചായത്ത്), അമ്പതേക്കർ (നൂൽപ്പുഴ), വരദൂർ (കണിയാമ്പറ്റ), കരയാത്തിങ്കൽ (തവിഞ്ഞാൽ) എന്നിവിടങ്ങളിൽ പുതുതായി നാല് സ്മാർട് അംഗൺവാടികളുടെ നിർമാണം 120 ലക്ഷം രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഫിസിയോതെറാപി യൂനിറ്റ് ബ്ലോക് നിർമിക്കുന്നതിനായി 20 ലക്ഷം രൂപ ചെലവഴിച്ചു. ഇതുകൂടാതെ എൻ ഊര് വാടെർ സപ്ലൈക്ക് വേണ്ട 10 ലക്ഷം രൂപയും ചെലവഴിച്ചു. ജില്ലാ നിർമിതി കേന്ദ്രയാണ് സമയബന്ധിതമായി ഗുണ നിലവാരത്തോടെ പ്രവൃത്തികൾ പൂർത്തീകരിച്ചത്.

രാജ്യത്ത് വയനാട് ഉള്‍പെടെ 117 ജില്ലകളെയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ ഏകോപനവും സഹകരണവും വികസന രംഗത്ത് ജില്ലകള്‍ തമ്മിലുളള ആരോഗ്യകരമായ മത്സരവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Keywords: Kerala, Wayanad, News, Cochin, COVID-19, Health, Four smart anganwadis and physiotherapy units in Wayanad to be handed over to village.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia