നാല് കമ്പനികളുടെ കോവിഡ് വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി; ശനിയാഴ്ച മുതല്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.01.2021) നാല് കമ്പനികളുടെ കോവിഡ് വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കും. മരുന്നുകള്‍ ശനിയാഴ്ച മുതല്‍ നല്‍കി തുടങ്ങും. 

മൂന്നു കോടി ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. കോവിഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ മരുന്നുകള്‍ നല്‍കുക. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നാല് കമ്പനികളുടെ കോവിഡ് വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി; ശനിയാഴ്ച മുതല്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി
കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി. ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തിലെടുക്കണം. മൂന്നു കോടി ആളുകള്‍ക്കുള്ള വാക്‌സിന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചെലവിലാണ് രാജ്യം മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നത് എന്നതിനാല്‍ കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Keywords:   Four more Covid-19 vaccines in pipeline, says Prime Minister Narendra Modi at chief ministers' meet, Prime Minister, Narendra Modi, New Delhi, News, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia