വിഎസ് അച്യുതാനന്ദന് 98-ാം പിറന്നാള്‍; ജന്മദിനം കുടുംബാഗങ്ങളോടൊപ്പം ലളിതമായി 'വേലിക്കകത്ത്'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 20.10.2021) മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ 98-ന്റെ നിറവില്‍. ബാര്‍ടണ്‍ഹിലിലെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമത്തില്‍ കഴിയവേയാണ് വിഎസ് അച്യുതാനന്ദന്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വിഎസ് വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിഎസ് വീട്ടില്‍ തന്നെ വിശ്രമ ജീവിതത്തിലാണ്. 
Aster mims 04/11/2022

വിഎസ് അച്യുതാനന്ദന് 98-ാം പിറന്നാള്‍; ജന്മദിനം കുടുംബാഗങ്ങളോടൊപ്പം ലളിതമായി 'വേലിക്കകത്ത്'

2019 ഒക്ടോബറില്‍ അദ്ദേഹം പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിനായി എത്തിയിരുന്നു. ഇതിന് ശേഷം പെട്ടെന്ന് ആരോഗ്യനില മോശമായതോടെ പിറ്റേന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അനുസരിച്ച് പൂര്‍ണവിശ്രമത്തിലാണ് വിഎസ്. തിരുവനന്തപുരത്ത് മകന്‍ വിഎ അരുണ്‍കുമാറിന്റെ വീട്ടിലാണ് വിഎസിന്റെ വിശ്രമജീവിതം. എന്നാല്‍ ടിവി വാര്‍ത്തകള്‍ കാണുന്നതും പത്രം വായിക്കുന്നതും തുടരുന്നുണ്ട്. കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് വിഎസിന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ പദവിയുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം ജനുവരിയില്‍ ഈ സ്ഥാനം ഒഴിഞ്ഞിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് തനിയെ എഴുന്നേറ്റു നടക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വീട്ടിനകത്ത് ഇപ്പോഴും വീല്‍ചെയറിലാണ് വിഎസ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ  അനുവദിക്കാറില്ല. പത്രവായനയും, ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങള്‍ വിഎസിന്റെ പിറന്നാള്‍ ആഘോഷിക്കും.

Keywords:  News, Kerala, State, Thiruvananthapuram, VS Achuthanandan, Political party, Poltics, Birthday, Birthday Celebration, Health, Health and Fitness, Former Kerala CM VS Achuthanandan turns 98 today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia