Oommen Chandy | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്
Oct 30, 2022, 17:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലുവ: (www.kvartha.com) വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പോകുന്നു. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് അദ്ദേഹം ജര്‍മനിയിലേക്ക് പോകുന്നത്. തൊണ്ട സംബന്ധമായ അസുഖം ഏറെക്കാലമായി അദ്ദേഹത്തെ അലട്ടുന്നുണ്ട്.
ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി. തിങ്കളാഴ്ച യാത്ര തിരിക്കുമെന്നാണ് സൂചന.
പുതുപ്പള്ളിയിലെ വീട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് മാറ്റിവെച്ചതായി അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. രോഗാരംഭത്തില്‍ ജര്‍മനിയില്‍ ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ രോഗം വഷളായ സാഹചര്യത്തിലാണ് വീണ്ടും ജര്‍മനിയിലേക്ക് പോകുന്നതെന്നാണ് വിവരം. മകന് ചാണ്ടി ഉമ്മനും കൂടെയുണ്ടാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

