ക്രികെറ്റ് താരം ഹര്‍ഭജന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു

 ന്യൂഡെല്‍ഹി: (www.kvartha.com 21.01.2022) ക്രികെറ്റ് താരം ഹര്‍ഭജന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ട്വിറ്റെറിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമൂഹ മാധ്യമത്തിലൂടെ വിവരം പങ്കുവച്ച കുറിപ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും താരം ആവശ്യപ്പെട്ടു. 

ക്രികെറ്റ് താരം ഹര്‍ഭജന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു


'എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച് വീട്ടില്‍  ക്വാറന്റീനില്‍ കഴിയുകയാണ്. ഞാനുമായി സമ്പര്‍കം പുലര്‍ത്തിയവര്‍ ദയവായി പരിശോധനയ്ക്ക് വിധേയരാകണം. എല്ലാരും സുരക്ഷിതരായിരിക്കൂ'- ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.  

കഴിഞ്ഞ മാസമാണ് 23 വര്‍ഷം നീണ്ടുനിന്ന ക്രികെറ്റ് കരിയറിന് ഹര്‍ഭജന്‍ അന്ത്യം കുറിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം ഇന്‍ഡ്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിനെര്‍മാരില്‍ ഒരാളാണ്. ഇന്‍ഡ്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും ഭാജി കളിച്ചിട്ടുണ്ട്. 2011 ഏകദിന ലോകകപും 2007 ട്വന്റി20 ലോകകപും നേടിയ ഇന്‍ഡ്യന്‍ ടീമിലെ അംഗമായിരുന്നു.     

Keywords:  News, National, India, New Delhi, COVID-19, Twitter, Social Media, Harbhajan Singh, Health, Former India Cricketer Harbhajan Singh Tests Positive For Covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia