പൊലീസ് ഹെലികോപ്റ്ററില്‍ ലാലിയുടെ 'ഹൃദയം' പറന്നിറങ്ങി; തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തിയത് 55മിനിട്ടുകൊണ്ട്; ശസ്ത്രക്രിയ ഉടന്‍
May 9, 2020, 16:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 09.05.2020) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള അധ്യാപിക ലാലി ഗോപകുമാറിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49 വയസുള്ള ഭൂതത്താന്‍ കെട്ട് സ്വദേശിക്കാണ് മാറ്റിവെക്കുന്നത്.
Keywords: For transplantation, heart brought from Thiruvananthapuram to Kochi, Kochi, News, Teacher, hospital, Dead, Treatment, Thiruvananthapuram, Ambulance, Helicopter, Kerala, Health, Health & Fitness.
തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്കു ശേഷം 3.05 ന് ഹൃദയവുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ എറണാകുളം ഹയാത്ത് ഹെലിപ്പാഡില്‍ 3:55ന് ലാന്‍ഡ് ലാന്‍ഡ് ചെയ്തു. ഒരു മിനിറ്റില്‍ ആംബുലന്‍സിലേയ്ക്ക് മാറ്റിയ ഹൃദയവുമായി ലിസി ആശുപത്രിയിലേയ്ക്ക് വാഹനം പുറപ്പെട്ടു, അഞ്ചു മിനിറ്റെടുത്ത് നാല് മണിക്ക് ലക്ഷ്യസ്ഥാനത്തെത്തി. ശസ്ത്രക്രിയ ഉടന്‍ തന്നെ ആരംഭിക്കും. ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
ദാതാവില്‍ നിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്നു. ഹൃദയം കൊണ്ടുപോകാനായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറവും സംഘവും നേരത്തെ തലസ്ഥാനത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ മൃതസജ്ജീവനി പദ്ധതി വഴിയാണ് അവയവം കൈമാറുന്നത്.
കേരളം വാടകയ്ക്ക് എടുത്ത പവന്‍ ഹംസിന്റെ 'എഎസ് 365 ഡൗഫിന്‍ എന്‍' ഹെലികോപ്റ്റര്‍ കഴിഞ്ഞ മാസം പകുതിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്റര്‍ ഉള്ളത്. മാസവാടക 1,44,60,000 രൂപയാണ്. 10 സീറ്റുള്ള ഹെലികോപ്റ്റര്‍ ഫ്രഞ്ച് നിര്‍മിതമാണ്.
മാര്‍ച്ചില്‍ പൊലീസിനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത് വലിയ വിവാദമായിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെയായിരുന്നു പവന്‍ഹാന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ കൈമാറിയത്. ഇതേത്തുടര്‍ന്ന് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് അമിത ധൂര്‍ത്താണെന്ന് വിമര്‍ശനമുയര്‍ന്നു.
അതേസമയം, പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയതാണ് എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്തിന് ഹെലികോപ്ടറില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങുന്നതിനേക്കാള്‍ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് വാടകയ്ക്ക് എടുക്കുന്നതെന്നും വിശദീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവയവദാനത്തിനായി ഹെലികോപ്ടര്‍ ഉപയോഗിച്ചിരിക്കുന്നത്.
ദാതാവില്‍ നിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്നു. ഹൃദയം കൊണ്ടുപോകാനായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറവും സംഘവും നേരത്തെ തലസ്ഥാനത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ മൃതസജ്ജീവനി പദ്ധതി വഴിയാണ് അവയവം കൈമാറുന്നത്.
കേരളം വാടകയ്ക്ക് എടുത്ത പവന്‍ ഹംസിന്റെ 'എഎസ് 365 ഡൗഫിന്‍ എന്‍' ഹെലികോപ്റ്റര്‍ കഴിഞ്ഞ മാസം പകുതിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്റര്‍ ഉള്ളത്. മാസവാടക 1,44,60,000 രൂപയാണ്. 10 സീറ്റുള്ള ഹെലികോപ്റ്റര്‍ ഫ്രഞ്ച് നിര്‍മിതമാണ്.
മാര്‍ച്ചില്‍ പൊലീസിനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത് വലിയ വിവാദമായിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെയായിരുന്നു പവന്‍ഹാന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ കൈമാറിയത്. ഇതേത്തുടര്‍ന്ന് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് അമിത ധൂര്‍ത്താണെന്ന് വിമര്‍ശനമുയര്‍ന്നു.
അതേസമയം, പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയതാണ് എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്തിന് ഹെലികോപ്ടറില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങുന്നതിനേക്കാള്‍ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് വാടകയ്ക്ക് എടുക്കുന്നതെന്നും വിശദീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവയവദാനത്തിനായി ഹെലികോപ്ടര്‍ ഉപയോഗിച്ചിരിക്കുന്നത്.
Keywords: For transplantation, heart brought from Thiruvananthapuram to Kochi, Kochi, News, Teacher, hospital, Dead, Treatment, Thiruvananthapuram, Ambulance, Helicopter, Kerala, Health, Health & Fitness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.