തുടര്‍ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 1,000 ന് താഴെ; മലപ്പുറത്ത് ആസൂത്രണത്തോടെയുള്ള ആരോഗ്യ ജാഗ്രത ഫലം കാണുന്നു
Oct 5, 2021, 21:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 05.10.2021) ജില്ലയില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ആരോഗ്യ ജാഗ്രത ഫലം കാണുന്നു. തുടര്‍ചയായ നാലാം ദിവസവും ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,000 ന് താഴെയാണ്. ചൊവ്വാഴ്ച 686 പേര്‍ക്കാണ് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചത്. സര്‍കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. കെ സകീന പറഞ്ഞു.
8.19 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 666 പേര്‍ക്കും നേരത്തെ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. അതേസമയം 1,293 പേര്‍ ചൊവ്വാഴ്ച മാത്രം കോവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവര്‍ 5,41,332 പേരായി. 41,437 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 15 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
10,785 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 685 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 97 പേരും 73 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 23 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.
ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഇതുവരെ 36 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡികല്‍ ഓഫീസര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം വരെ 36,76,592 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ഇതില്‍ 27,45,063 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 9,31,529 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയിരിക്കുന്നത്. പ്രതിരോധ വാക്‌സിന്‍ വിതരണം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.

Keywords: Kerala, Malappuram, News, COVID-19, Health, Corona, Vaccine, For fourth day in row, number of COVID victims is less than 1,000 in Malappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.