വടക്കേ മലബാറില്‍ ആദ്യമായി ഷോക്ക് വേവ് ലിത്തോ ട്രിപ്‌സി ആഞ്ചിയോ പ്ലാസ്റ്റി ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 03.09.2020) വടക്കേ മലബാറില്‍ ആദ്യമായി ഷോക്ക് വേവ് ലിത്തോ ട്രിപ്സി ആഞ്ചിയോ പ്ലാസ്റ്റി ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ നടത്തി. ഹൃദയ ധമനികളില്‍ കാത്സ്യം അടിഞ്ഞുകൂടുന്നതുമൂലം അതിസങ്കീര്‍ണമായ ബ്ലോക്കുള്ള രോഗിയെ ഇന്‍ട്രാ വാസ്‌കുലാര്‍ ഷോക്ക് വേവ് ആഞ്ചിയോ പ്ലാസ്റ്റിയിലൂടെ ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സുഖപ്പെടുത്തി.  കാത്സ്യം അടിഞ്ഞുകൂടുന്നതുമൂലം ഹൃദയത്തിന്റെ പമ്പിംഗ് കുറയുകയും കിഡ്‌നി ഫെയിലിയര്‍ വരികയും ചെയ്ത രോഗിക്കാണ് ഈ ചികിത്സാ രീതി നടത്തിയത്.

ഹൃദയ ധമനികളില്‍ കാത്സ്യം അടിഞ്ഞുകൂടിയതിനാല്‍ ഈ രോഗിയില്‍ സാധാരണ ആഞ്ചിയോ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ബലൂണ്‍ പലതവണ പൊട്ടുകയും ആഞ്ചിയോ പ്ലാസ്റ്റി നടത്താന്‍ പറ്റാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് രക്ത ധമനിയിലെ കാത്സ്യം നീക്കം ചെയ്യാനുള്ള രണ്ട് നൂതന ചികിത്സാ രീതികളായ റോട്ടാ അബ്ലേഷന്‍, ഷോക് വേവ് ലിത്തോ ട്രിപ്‌സിയും ഒരുമിച്ച് ഉപയോഗിച്ച് രക്തധമനിയിലെ അടിഞ്ഞ കാത്സ്യം അതിസങ്കീര്‍ണവും നൂതനവുമായ ചികിത്സാരീതിയിലൂടെ നീക്കം ചെയ്തത്.

വടക്കേ മലബാറില്‍ ആദ്യമായി ഷോക്ക് വേവ് ലിത്തോ ട്രിപ്‌സി ആഞ്ചിയോ പ്ലാസ്റ്റി ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ നടത്തി

സാധാരണഗതിയില്‍ ഇത്തരം ദുഷ്‌കരമായ ബ്ലോക്കുകള്‍ക്ക് ബൈപ്പാസ് സര്‍ജറിയാണ് അവലംബിക്കാറ്. പക്ഷെ സര്‍ജറി ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് ഇത്തരം നൂതന ചികിത്സാ രീതികള്‍ വഴി ബ്ലോക്ക് മാറ്റാന്‍ സാധിക്കും. സാധാരണ ആഞ്ചിയോ പ്ലാസ്റ്റി പോലെ മൂന്നുദിവസം കഴിഞ്ഞ് ആശുപത്രി വിടാനും സാധിക്കുന്നതാണെന്ന് ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാര്‍ത്താസമ്മേളനം നിര്‍വഹിച്ചത്.

ശൈലജ ടീച്ചറുടെ അഭ്യര്‍ത്ഥന പ്രകാരം ആസ്റ്റര്‍ മിംസ് കോഴിക്കോട് നിര്‍ധനരായ കാര്‍ഡിയോളജി രോഗികള്‍ക്ക് വേണ്ടി നടപ്പാക്കിയ ആശ്വാസ് പദ്ധതി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നടപ്പില്‍ വരുത്തുവാന്‍ മാനേജ്‌മെന്റും കാര്‍ഡിയോളജി ഡിപ്പാര്‍ട്‌മെന്റും തീരുമാനിച്ചു. അതിന്റെ പ്രഖ്യാപനം കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പ്ലാസിഡ് സെബാസ്റ്റിന്‍ നിര്‍വഹിച്ചു.

പരിപാടിയില്‍ ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, സി എം എസ് ഡോക്ടര്‍ സൂരജ്, കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ പ്ലാസിഡ് സെബാസ്റ്റിന്‍, അനില്‍ കുമാര്‍ എം കെ, ഉമേശന്‍ സി വി, വിനു എ എന്നിവര്‍ പങ്കെടുത്തു.

Keywords:  For the first time in North Malabar, Shock Wave Litho Tripcy Angio Plastic was performed by Amsterdam Mins in Kannur, Kannur, Press Meet, Health, Health and Fitness, K K Shailaja Teacher, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia