ഉത്തര കേരളത്തിലാദ്യമായി വിദേശ വനിതയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു; 30 കാരി പുതുജീവിതത്തിലേക്ക്; കോഴിക്കോട് ആസ്റ്റര്‍ മിംസിന് അഭിമാന നിമിഷം
Mar 15, 2022, 20:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 15.03.2022) ഉത്തര കേരളത്തിലാദ്യമായി ഒരു വിദേശിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചരിത്രമെഴുതി. യമന്‍ സ്വദേശിനിയായ 30 കാരിയാണ് ചികിത്സാ മികവിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മള്‍ടിപിള്‍ ചിയാരി സിന്‍ഡ്രോം എന്ന അവസ്ഥയായിരുന്നു യുവതിക്ക് ബാധിച്ചത്. കരള്‍ രോഗം അധികരിച്ച് കരള്‍ മാറ്റിവെക്കല്‍ മാത്രം പ്രതിവിധിയായി നിര്‍ദേശിക്കപ്പെട്ട ഇവർ നിരവധി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചികിത്സ തേടിയിരുന്നു.
അസുഖം അധികമായതിനെ തുടര്‍ന്ന് അനുബന്ധമായ മറ്റ് അനേകം രോഗാവസ്ഥകള്‍ കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. കരളിലേക്കുള്ള പ്രധാന രക്തക്കുഴലുകള്‍ അടഞ്ഞ് പോയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് സഊദി അറേബ്യയില്‍ വെച്ച് സ്റ്റെന്റ് സ്ഥാപിക്കുന്ന ശസ്ത്രക്രിയയ്ക്കും ഇവര്‍ വിധേയയായിരുന്നു. യുവതിയുടെ സഹോദരന്റെ മലയാളിയായ സുഹൃത്ത് വഴിയാണ് കേരളത്തിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ വിജയനിരക്കിനെയും താരതമ്യേന കുറഞ്ഞ ചിലവിനെ കുറിച്ചും ഇവര്‍ അറിഞ്ഞത്.
തുടര്‍ന്ന് ആസ്റ്റര്‍ മിംസിലെ ഡോ. നൗശിഫുമായി ബന്ധപ്പെടുകയും ശസ്ത്രക്രിയയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. രണ്ട് വലിയ പ്രതിസന്ധികള്‍ അപ്പോഴേക്കും ഇവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കോവിഡിന്റെ വ്യാപനം മൂലമുള്ള യാത്രാവിലക്കും, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നാട്ടിലുള്ള സ്വാഭാവികമായ നടപടിക്രമങ്ങളുമായിരുന്നു അത്. വിദേശ വനിതയായതുകൊണ്ട് തന്നെ ഈ നടപടിക്രമങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായിരുന്നു. എങ്കിലും ആസ്റ്റര്‍ മിംസിലെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റ് ടീമിന്റെയും, മെഡിക്കല്‍ വാല്യൂ ട്രാവലിംഗ് ടീമിന്റെയും അശ്രാന്ത പരിശ്രമത്തില്‍ ഈ രണ്ട് പ്രതിസന്ധികളും വിജയകരമായി തരണം ചെയ്യാന്‍ സാധിച്ചു. സഹോദരന്‍ തന്നെ കരള്‍ ദാനം ചെയ്യാന്‍ മുന്നോട്ട് വന്നു. അതോടെ കാര്യങ്ങൾ എളുപ്പമായി.
12 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ ദുഷ്‌കരമായ ഒന്നായിരുന്നുവെന്ന് നേതൃത്വം വഹിച്ച ഡോ. നൗശിഫ് പറഞ്ഞു. 'നേരത്തെ സ്ഥാപിച്ച സ്റ്റെന്റ് നീക്കം ചെയ്യേണ്ടി വന്നതും, തകരാറിലായ രക്തക്കുഴലുകള്‍ പുനസ്ഥാപിച്ചെടുക്കേണ്ടി വന്നതും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. എങ്കിലും ഡോ. സജീഷ് സഹദേവന്‍ (ഡിപാര്‍ട്മെന്റ് മേധാവി), ഡോ. അഭിഷേക് രാജന്‍, ഡോ. സീതലക്ഷ്മി എന്നിവരുടേയും ഹെപറ്റോളജി വിഭാഗം മേധാവി ഡോ. അനിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും, ഇന്റന്‍സിവിസ്റ്റുമാരായ ഡോ. കിഷോര്‍, ഡോ. രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെയും പൂര്‍ണ പിന്തുണയോടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്', ഡോ. നൗശീഫ് കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ തീരുമാനം പൂര്‍ണമായും ശരിവെക്കുന്ന അനുഭവമായിരുന്നു ആസ്റ്റര്‍ മിംസിലേത്. ഡോക്ടര്‍മാരെ ഞങ്ങള്‍ പൂര്‍ണമായും വിശ്വസിച്ചു. ആ വിശ്വാസത്തെ അവര്‍ ഒട്ടും തള്ളിക്കളഞ്ഞതുമില്ല. എനിക്ക് പുനര്‍ജന്മം നല്‍കിയ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരോടും, നഴ്‌സുമാരോടും മറ്റ് എല്ലാവരോടുമുള്ള നന്ദി വാക്കുകള്‍ക്കതീതമാണ്. എത്രയും പെട്ടെന്ന് റിയാദിലെത്തി കുടുംബത്തെ കാണാനുള്ള തിടുക്കമാണ് ഇപ്പോള്‍ മനസിലുള്ളത്' - ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി പറഞ്ഞു.
കരള്‍ മാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചതോടെ നേരത്തേ അനുഭവപ്പെട്ടിരുന്ന ശാരീരികമായ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ എത്താന്‍ യമൻ സ്വദേശിനിക്ക് സാധിച്ചു.
< !- START disable copy paste -->

Keywords: News, Kerala, National, Top-Headlines, Hospital, Woman, Foreign, Surgery, Health, Doctor, North Kerala, Liver Transplant, Foreign Woman, Aster Mims, For the first time in North Kerala, successfully completed liver transplant of foreign woman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.