ഇൻഡ്യയിൽ ആദ്യമായി പുരുഷന്മാരെക്കാളും സ്ത്രീകളുടെ ജനസംഖ്യ കൂടുതൽ; സർവേ റിപോർട്
Nov 25, 2021, 13:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 25.11.2021) ഇൻഡ്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ കണക്കുകള്‍ പുറത്ത്. രാജ്യത്ത് ആദ്യമായി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെന്ന് പുതിയ സർവേ റിപോർട്. ദേശീയ കുടുംബ ആരോഗ്യ സർവേ പുറത്ത് വിട്ട റിപോർട് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകളാണ് ഇൻഡ്യയിലുള്ളത്. നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷനല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത് സര്‍വേയിലാണ് (എന്‍എഫ്എച്എസ്) ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് സ്ത്രീകളുടെ ജനസംഖ്യ പുരുഷന്മാരെ അപേക്ഷിച്ച് 1000-ൽ അധികം എത്തുന്നത്.
എന്‍എഫ്എച്എസ് എന്നത് ഒരു സാമ്പിൾ സർവേ മാത്രമാണ്. ഈ സംഖ്യകൾ വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് അടുത്ത ദേശീയ സെൻസസ് നടത്തുമ്പോൾ മാത്രമേ ഉറപ്പാക്കാൻ സാധിക്കൂ. എന്നിരുന്നാലും പല സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കാര്യം ഇങ്ങനെയാണ്. ഇത് ആദ്യമായാണ് എന്‍എഫ്എച്എസ് നടത്തിയ സർവേയിൽ സ്ത്രീപുരുഷാനുപാത കണക്കിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത്. എന്‍എഫ്എച്എസ് നടത്തിയ സർവേ അനുസരിച്ച്, 2005-06ല്‍ സ്ത്രീ പുരുഷ അനുപാതം (1000 പുരുഷന്മാര്‍ക്ക് 1000 സ്ത്രീകള്‍) തുല്യമായിരുന്നു. എന്നാല്‍ 2015-16ല്‍ 1,000 പുരുഷന്മാർക്ക് 991 സ്ത്രീകൾ എന്നതായിരുന്നു കണക്ക്.
ജനനസമയത്തെ ലിംഗാനുപാതവും മെച്ചപ്പെട്ടു. 2015-16ൽ 1000 കുട്ടികൾക്ക് 919 പെൺകുട്ടികളായിരുന്നത് 2019-21ൽ 1000 കുട്ടികൾക്ക് 929 പെൺകുട്ടികളായി ഉയർന്നു. ഇത് വ്യത്യസ്തമായ രൂപങ്ങളില്‍ പുത്ര മുന്‍ഗണന ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. സെന്‍സസ് ഓഫ് ഇൻഡ്യ വെബ്സൈറ്റില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, 2010-14 ല്‍ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ജനനസമയത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം യഥാക്രമം 66.4 വര്‍ഷവും 69.6 വര്‍ഷവുമാണ്.
മെച്ചപ്പെട്ട സ്ത്രീപുരുഷാനുപാതവും ജനനസമയത്തെ ലിംഗാനുപാതവും ഒരു പ്രധാന നേട്ടമാണ്. യഥാർഥ ചിത്രം സെൻസസിൽ നിന്ന് പുറത്തുവരുമെങ്കിലും, സ്ത്രീ ശാക്തീകരണത്തിനായുള്ള ഞങ്ങളുടെ നടപടികൾ ഞങ്ങളെ ശരിയായ ദിശയിലേക്ക് നയിച്ചുവെന്ന് ഫലങ്ങൾ നോക്കുമ്പോൾ നമുക്ക് പറയാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രടെറിയും ദേശീയ ആരോഗ്യ മിഷന്‍ മിഷന്‍ ഡയറക്ടറുമായ വികാസ് ഷീല്‍ പറഞ്ഞു.
അരുണാചൽ പ്രദേശ്, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, ഡെൽഹി, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്താൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഈ ഘട്ടത്തിൽ സർവേ നടത്തിയതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Keywords: News, National, India, Survey, Man, Women, Sex, Population, Report, Central Government, Health, Family, Census, Birth, For the first time in India, women outnumber men; Survey Report. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.