Tumour | യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഫുട്ബോള്‍ വലിപ്പമുള്ള മുഴ
Sep 7, 2022, 21:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഫുട്ബോള്‍ വലിപ്പമുള്ള മുഴ. ലാപ്രോസ്കോപിക് സര്‍ജറിയിലൂടെ 32 കാരിയായ യുവതിയുടെ വയറ്റില്‍ നിന്നാണ് നാല് കിലോഗ്രാം വലിപ്പമുള്ള മെസെന്ററിക് ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തത്. കഠിനമായ വയറ് വേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ട്യൂമര്‍ വളരുന്നത് അറിയുന്നത്.
സികെ ബിര്‍ള ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ട്യൂമര്‍ ശസ്ത്രക്രിയ നടത്തിയത്. ഇത്രയും വലിപ്പമുള്ള മുഴ കണ്ട് ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു.
രണ്ട് മാസം മുമ്പ് ലാപ്രോസ്കോപിക് സര്‍ജറിയിലൂടെ ട്യൂമര്‍ നീക്കം ചെയ്യുകയും യുവതി സാധാരണ ജീവിതത്തിലേക്ക് പോവുകയും ചെയ്തതായി അഡ്വാന്‍സ്ഡ് സര്‍ജികല്‍ സയന്‍സസ് ആന്‍ഡ് ഓങ്കോളജി സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ. അമിത് ജാവേദ് പറഞ്ഞു. പെരിറ്റോണിയം, ലിംഫറ്റിക് ടിഷ്യു, കൊഴുപ്പ്, ബന്ധിത ടിഷ്യു തുടങ്ങിയ ഏതെങ്കിലും മെസെന്ററിക് ഘടകങ്ങളില്‍ നിന്ന് പിണ്ഡം ഉണ്ടാകാം.
അണുബാധ അല്ലെങ്കില്‍ കോശജ്വലന പ്രക്രിയകളില്‍ നിന്നും സെലുലാര്‍ വ്യാപനം ഉണ്ടാകാം. അവയെ സോളിഡ് അല്ലെങ്കില്‍ സിസ്റ്റിക്, ബെനിന്‍ അല്ലെങ്കില്‍ മാലിഗ്നന്റ് എന്നിങ്ങനെ തരംതിരിക്കാം. മെസെന്ററിക് മുഴകള്‍ സാധാരണയായി ആകസ്മികമായോ അല്ലെങ്കില്‍ നിര്‍ദിഷ്ടമല്ലാത്ത രോഗലക്ഷണങ്ങളുടെ അന്വേഷണത്തിനിടയിലോ കണ്ടുപിടിക്കപ്പെടുന്നതായി ഡോ. അമിത് പറഞ്ഞു.
കാഠ്മണ്ഡുവിലെയും ഡെല്‍ഹിയിലെയും നിരവധി ആശുപത്രികള്‍ ട്യൂമറിന്റെ വലുപ്പം കാരണം ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാന്‍ തയാറായില്ല. അതുകൊണ്ടുതന്നെ വേഗത്തില്‍ സുഖം പ്രാപിക്കുമോ എന്ന കാര്യത്തില്‍ ഞാന്‍ വളരെ ആശങ്കാകുലയായിരുന്നു. പേടിക്കേണ്ട ആവശ്യമില്ലെന്നും വളരെ എളുപ്പം ട്യൂമര്‍ നീക്കം ചെയ്യാമെന്നും ഡോ. ജാവേദ് എനിക്ക് ഉറപ്പുനല്‍കി. അങ്ങനെ ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയയായി. സുഖം പ്രാപിക്കാന്‍ നാല് ദിവസമെടുത്തു, ഒരാഴ്ചയ്ക്ക് ശേഷം എന്നെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും യുവതി പറഞ്ഞു.
പരിശോധന നടത്തിയപ്പോള്‍ 40 സെന്റീമീറ്റര്‍ നീളമുള്ള ഭീമാകാരമായ നാലു കിലോഗ്രാം ട്യൂമറാണെന്ന് കണ്ടെത്തി. കുടല് സുരക്ഷിതമായി സംരക്ഷിച്ചുകൊണ്ട് ആമാശയത്തിലെ ട്യൂമര്‍ നീക്കം ചെയ്യുക എന്നതായിരുന്നു ഡോക്ടര്‍മാരുടെ സംഘത്തിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി.
കീഹോള്‍ ലാപ്രോസ്കോപി ടെക്നിക് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും നാലു കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ പിഫാനെന്സ്റ്റീല് ഇന്സിഷന് വഴി വേര്‍തിരിച്ചെടുത്തതായും ഡോ. ജാവേദ് പറഞ്ഞു. ട്യൂമര്‍ വളരെ വലുതും ഭാരമുള്ളതുമായിരുന്നു. സിസേറിയനിലെന്നപോലെ വലിയ വലിപ്പമുള്ള കുഞ്ഞിനെ പ്രസവിക്കുന്നത് പോലെയായിരുന്നു ഈ സ്പെസിമന്റെ ഡെലിവറിയെന്നും അദ്ദേഹം പറഞ്ഞു.
Keywords: 'Football-Sized' Tumour Removed From Nepali Woman's Stomach In Delhi, New Delhi, News, Health, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.