Health | ഗർഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ? അറിയാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അമിത അളവിൽ കഫീൻ ഗർഭം അലസൽ, ജനനഭാരത്തിൽ കുറവ്, മറ്റ് ഗർഭാവസ്ഥ സങ്കീർണതകൾ എന്നിവയ്ക്ക് കാരണമായേക്കാം
കൊച്ചി: (KVARTHA) വളരെ സങ്കീർണവും ശ്രദ്ധാപൂർവം പരിചരിക്കേണ്ടതുമായ സമയമാണ് ഗർഭകാലം (Pregnancy). ഭക്ഷണത്തിന്റെ (Food) കാര്യത്തിലും വളരെ അധികം കരുതലുകൾ ഇക്കാലത്ത് ആവശ്യമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ഗർഭിണികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ചിലതെല്ലാം കഴിക്കേണ്ടത് അത്യാവശ്യവുമാണ്.
ഗർഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
* കഫീൻ (Caffeine) അടങ്ങിയ പാനീയങ്ങൾ
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ അഥവാ ചായ, കാപ്പി പോലോത്ത പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. ഇവയുടെ അമിതമായ ഉപയോഗം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അമിത അളവിൽ കഫീൻ ഗർഭം അലസൽ, ജനനഭാരത്തിൽ കുറവ്, മറ്റ് ഗർഭാവസ്ഥ സങ്കീർണതകൾ എന്നിവയ്ക്ക് കാരണമായേക്കാം.
* ജങ്ക് ഫുഡുകളുടെ (Junk Food) ഉപയോഗം
ഗർഭകാലത്തു ദഹന പ്രശ്നം, ശരീരത്തിൽ കൊഴുപ്പ് കൂടൽ, മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് അമിതമായ ജങ്ക് ഫുഡിന്റെ ഉപയോഗം കാരണമായേക്കാം. അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും ജങ്ക് ഫുഡ് കൂടുതലായി കഴിക്കുന്നത് നല്ലതല്ല. പിസ, സാന്‍ഡ്‌വിച്ച്, ബർഗർ, ഷവർമ, കെഎഫ്‌സി ഇവയെല്ലാം ഗർഭകാലത്തു പരമാവധി ഒഴിവാക്കാം.
* മെര്‍ക്കുറിയുടെ അംശം കൂടുതലുള്ള മീൻ (Fish)
ഗർഭിണികൾ മത്സ്യം കഴിക്കുന്നത് നല്ലതാണ്. മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതാണ്. എങ്കിലും മെര്‍ക്കുറിയുടെ അംശം കൂടുതലുളള മത്സ്യം കഴിക്കുന്നത് ഗർഭകാലത്തു നല്ലതല്ല. മെര്‍ക്കുറിയുടെ അംശം ഉണ്ടാകാന്‍ ഇടയുള്ള മീനുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒന്നാണ് മെർക്കുറി. കോര, ഞണ്ട്, സ്രാവ് ഇവയെല്ലാം മെർക്കുറിയുടെ സാന്നിധ്യം കൂടുതലുള്ളവയാണ്.
* വേവിക്കാത്ത ആഹാരങ്ങൾ (Uncooked foods)
നല്ല പോലെ വേവിക്കാത്ത ഭക്ഷണങ്ങൾ ഗർഭിണികൾ കഴിക്കരുത്. രോഗസാധ്യതകൾ ഉണ്ടാക്കുന്ന ബാക്ടീരിയകൾ, വൈറസുകൾ ഇവയെല്ലാം വേവിക്കാത്ത ഭക്ഷണങ്ങളിൽ ഉണ്ടായേക്കാം. ഇത്തരം ആഹാരങ്ങൾ ഗർഭകാലത്തു ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. പ്രത്യേകിച്ച് പകുതി വേവിച്ച മുട്ട കഴിക്കുന്ന ആളുകൾ ഉണ്ടാകും. രുചിയാണെങ്കിലും ഗർഭിണികൾക്ക് നല്ലതല്ല. കുഞ്ഞിന്റെ ആരോഗ്യത്തിനും ഇത് മോശമാണ്. മുട്ട പ്രോടീൻറെയും മറ്റു ആരോഗ്യ ഗുണങ്ങളുടെയും കലവറയാണ്. ഇത് പൂർണമായും വേവിച്ചു കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം.
* മദ്യപാനം (Alcohol)
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയാം. എന്നാലും മദ്യം കഴിക്കുന്നവർ ധാരാളം ഉണ്ടുതാനും. ഗർഭകാലത്തു ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. ഗർഭ കാലത്തെ അമിതമായ മദ്യപാനം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷം ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അമിത അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഗർഭകാല പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഗർഭാവസ്ഥയിലെ അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും. ഭക്ഷണ സാധനങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക. ശുദ്ധ വെള്ളം മാത്രം പാചകത്തിന് ഉപയോഗിക്കാം.
ഗർഭകാലം ഒരു സവിശേഷ സമയമാണ്, ഈ സമയത്ത് നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെയും നിങ്ങളുടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. അതിനാൽ, ഗർഭകാലത്ത് എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുന്നത് വളരെ പ്രധാനമാണ്.
നിങ്ങളുടെ ഡോക്ടർക്ക് നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്കും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ ഭക്ഷണക്രമം നിർദേശിക്കാൻ കഴിയും.
