Foods | രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ; പ്രാതലിന് എന്തൊക്കെ കഴിക്കാം?


പ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോൾ സകല രോഗങ്ങളും നമ്മെ ബാധിക്കും. ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നത് പല സങ്കീർണതകൾക്കും വഴിയൊരുക്കും
കൊച്ചി: (KVARTHA) രോഗങ്ങൾ (Disease) വരാതിരിക്കാൻ രോഗ പ്രതിരോധ ശേഷി ആവശ്യമാണ്. ശരിയായ പ്രതിരോധ ശേഷി (Immunity) ശരീരത്തിന് ലഭ്യമാകാൻ പോഷകങ്ങളും (Nutrients) ആന്റിഓക്സിഡന്റുകളും (Antioxidant) അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ദൈനം ദിന ജീവിതത്തിൽ ദിവസേനയുള്ള ഭക്ഷണ ക്രമത്തിൽ പ്രഭാത ഭക്ഷണം (Breakfast) ആരോഗ്യപരമാക്കാൻ ശ്രദ്ധിച്ചാലോ?
രാത്രി ഉറങ്ങിയതിനു ശേഷം ശരീരം ഊർജം നഷ്ടപ്പെട്ടിരിക്കും. പ്രഭാതഭക്ഷണം കഴിക്കുന്നത് പുതിയ ഊർജം നൽകുകയും ദിവസം മുഴുവൻ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ പ്രതിരോധശേഷി കൂട്ടുന്നതിന് പ്രോട്ടീൻ (Protein) അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രധാനമാണ്. പ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോൾ സകല രോഗങ്ങളും നമ്മെ ബാധിക്കും. ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നത് പല സങ്കീർണതകൾക്കും വഴിയൊരുക്കും.
പ്രതിരോധ ശേഷി വർധിപ്പിക്കാൻ
പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീന്റെ കലവറയായ മുട്ട (Egg) ഉൾപ്പെടുത്താം. വിറ്റാമിൻ ഡി(Vitamin D), സിങ്ക് (Zinc), സെലിനിയം (Selenium) വിറ്റാമിൻ ഇ തുടങ്ങിയ മറ്റു പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തിന്റെ നല്ല ആരോഗ്യത്തിനും നിലനിൽപ്പിനും ആവശ്യമായ പോഷകങ്ങളാണ്. അത് കൊണ്ട് പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താം.
നാരുകളാൽ സമ്പന്നമായ ഓട്സ് (Oats) പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു മികച്ച ഓപ്ഷനാണ്. ഇവയിൽ ആൻറിഓക്‌സിഡൻറുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഓട്സിൽ ധാരാളമായി കാണപ്പെടുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ഘടകം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. തൈര് ചേർത്ത സ്മൂത്തികൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്
മധുരക്കിഴങ്ങ് (Sweet potato) ശരീരത്തിനാവശ്യമായ ഊർജംനൽകുന്നു. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, തയാമിൻ, സിങ്ക്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. നാരുകൾ കൂടുതലും കൊഴുപ്പ് കുറവും ആയതിനാൽ, ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ഓരോ വ്യക്തിക്കും വ്യത്യസ്തമായ ശാരീരികാവസ്ഥയും പോഷകാഹാര ആവശ്യങ്ങളും ഉണ്ട്. അതിനാൽ, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണക്രമം നിർണയിക്കാൻ ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ സഹായം തേടുന്നത് നല്ലതാണ്.