Food Poisoning | കാസര്‍കോടിന് പിന്നാലെ മലപ്പുറത്തും ഭക്ഷ്യവിഷബാധ; 8 പേര്‍ ആശുപത്രിയില്‍; ഹോടെല്‍ അടപ്പിച്ചു
May 2, 2022, 20:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കാസര്‍കോടിന് പിന്നാലെ മലപ്പുറത്തും ഭക്ഷ്യവിഷബാധ. മലപ്പുറത്തെ വേങ്ങര സ്‌കൂളിന് സമീപത്തെ ഹോടെലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി ഹോടെല്‍ അടപ്പിച്ചു.
ഈ ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയാണ് നടപടി. കോഴിയിറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നേരത്തെ കാസര്‍കോട് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിക്കുകയും നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതില്‍ മൂന്നുപേര്‍ തീവ്രപരിചര വിഭാഗത്തില്‍ കഴിയുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.

Keywords: Hotel closed after 8 suffers food poisoning from Manthi in Malappuram, Malappuram, News, Hotel, Food, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.