ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 12 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, ഹോട്ടല്‍ പൂട്ടിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍ :(www.kvartha.com 14/01/2018) ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 12 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി. രണ്ടാം തവണയാണ് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. ഗുരുവായൂരില്‍ നടക്കുന്ന ടൂറിസം വകുപ്പിന്റെ 'ഉത്സവ് 2018' ല്‍ കോല്‍ക്കളി അവതരിപ്പിക്കാനെത്തിയ  പയ്യന്നൂരിലെ അഷ്ടമച്ചാല്‍ കലാസംഘത്തിലെ 12 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ബസ്റ്റാന്‍ഡിന് സമീപമുള്ള കനിഷ്‌ക ഹോട്ടലില്‍ നിന്ന് ഇന്നലെ ഉച്ചക്കാണ് സംഘം ഭക്ഷണം കഴിച്ചത്. ഉച്ചതിരിഞ്ഞ് നാല് മണിയാകുമ്പോഴേക്കും പലര്‍ക്കും അസ്വസ്തത അനുഭവപ്പെട്ടു തുടങ്ങി. എട്ട് മണിയോടെ കോല്‍ക്കളി അവതരിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട രണ്ടുപേരെ മാറ്റി നിര്‍ത്തിയാണ് പരിപാടി അവതരിപ്പച്ചത്. പരിപാടി കഴിഞ്ഞപ്പോഴേക്കും 10 പേര്‍ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടു. അവശരായ ഇവര്‍ രാത്രി പത്തോടെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ചികിത്സതേടി.

ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 12 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, ഹോട്ടല്‍ പൂട്ടിച്ചു


പയ്യന്നൂര്‍ സ്വദേശികളായ വടക്കേ വീട് സഹദേവന്റെ മകള്‍ അശ്വനി, പട്ട്യാല രാമചന്ദ്രന്റെ മകള്‍രേവതി, ഉത്രാടം വീട്ടില്‍ മണിയുടെ മകള്‍ അശ്വതി, കുടുവന്‍ അവിനാശിന്റെ ഭാര്യ രാജി, തൊട്ടേന്‍പുരട്ട ഭരതന്റെ ഭാര്യ ശ്യാമള,ചോരന്‍വീട്ടില്‍ ബാബുവിന്റെ മകന്‍ വിഷ്ണു, പോയോട് അമ്പുവിന്റെ മകന്‍ രവീന്ദ്രന്‍, തലക്കല്‍ സന്തോഷ്, ചിത്ര, മജ്ഞേഷ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഘത്തിന് ശനിയാഴ്ച്ച രാത്രി ഗുരുവായൂരില്‍ തങ്ങാന്‍ നഗരസഭ സൗകതര്യം ഒരുക്കി. ഞായറാഴ്ച്ച രാവിലെ വീണ്ടും രണ്ട് പേര്‍ക്ക് കൂടി ഛര്‍ദ്ദി അനുഭവപെടുകയായിരുന്നു. പ്രഥമിക ചികിത്സക്കേ ശേഷം സംഘം ട്രെയിനില്‍ കണ്ണൂരിലേക്ക് പോയി. സംഘത്തില്‍ മൊത്തം ഉണ്ടായിരുന്ന 22 പേരും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ മത്സ്യവും ചിക്കനും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പ്കെടര്‍ കെ രാജീവിന്റെ നേതൃത്വത്തിലെത്തിയ സംഘം പുലര്‍ച്ചെ മൂന്നോടെ ഹോട്ടല്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു. കളക്ടറുടെയും ഫുഡ് സേഫ്റ്റി കമ്മിഷ്ണറുടെയും നിര്‍ദേശ പ്രകാരം ജില്ല ഫുഡ് സേഫ്റ്റി സ്‌ക്വാഡ് പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, Hotel, Food, Guruvayoor, Hospital, Health inspector, Food poison,  Food poisoning in Guruvayoor hotel ,Health,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia