ഭക്ഷ്യ വിഷബാധ: സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് വിഷബാധയേറ്റത് മീൻ കറിയിൽ നിന്ന്, നിരവധി പേർ വിവിധ ആശുപത്രിയിൽ ചികിത്സയിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.04.2017) ഭക്ഷ്യവിഷബാധയേറ്റ 119 സി ആര്‍ പി എഫ് ജവാന്‍മാര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിച്ച മത്സ്യത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ജവാന്‍മാര്‍ പറയുന്നത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ. എന്നാൽ ആരുടെയും നില ഗുരുതരമല്ല. എല്ലാവരും സുഖം പ്രാപിച്ച് വരുന്നു 

ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സി ആര്‍ പി എഫ് ജവാന്‍മാരെ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ എന്നിവർ സന്ദര്‍ശിച്ചു. ഭക്ഷ്യവിഷബാധയേറ്റു വരുന്നവര്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 600 ഓളം പേരെ ചികിത്സിക്കാനുള്ള മരുന്നും മറ്റ് സൗകര്യങ്ങളും മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ വിഷബാധ: സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് വിഷബാധയേറ്റത് മീൻ കറിയിൽ നിന്ന്, നിരവധി പേർ വിവിധ  ആശുപത്രിയിൽ ചികിത്സയിൽ

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സി ആ ര്‍പി എഫ് ക്യാമ്പ് പരിശോധിക്കാനായി അവിടെ എത്തിയിരുന്നു. എന്നാല്‍ അവരെ അകത്തേയ്ക്ക് കടത്തിവിടാന്‍ സി ആര്‍ പി എഫ്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് അവരെ അകത്തേയ്ക്ക് കടത്തി വിട്ടത്.


Summary: Food poisoning in CRPF camp is due to fish curry. There are hundreds of crpf persons admitted in various hospitals. The health minister visited them all and declares no serious harm to any one
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia