Stale food Seized | ഹോടെലുകളില്‍ മിന്നല്‍ പരിശോധന: ഷവര്‍മ, ബീഫ്, ചികന്‍ തുടങ്ങിയ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

 


ആലപ്പുഴ: (www.kvartha.com) ഹോടെലുകളില്‍ മിന്നല്‍ പരിശോധന നടത്തി. പഴകിയ ഷവര്‍മ, ബീഫ്, ചികന്‍ എന്നീ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത് പരിധിയിലെ ഹോടെലുകളിലും ബേകറികളിലുമാണ് ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. പഴകിയതും ഫ്രീസറില്‍ സൂക്ഷിച്ചതുമായ പലതരം ഭക്ഷണസാധനങ്ങള്‍ വിവിധ ഹോടെലുകളില്‍ മിന്നല്‍ പരിശോധന നടത്തി അധികൃതർ.
   
Stale food Seized | ഹോടെലുകളില്‍ മിന്നല്‍ പരിശോധന: ഷവര്‍മ, ബീഫ്, ചികന്‍ തുടങ്ങിയ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

കുറവന്‍തോട് മുതല്‍ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളില്‍ കര്‍ശന നിര്‍ദേശവും നല്‍കി.

പഞ്ചായതില്‍ നിന്നും എല്ലാ സ്ഥാപനങ്ങളും ഹരിതകാര്‍ഡ് എടുക്കുന്നതിനുള്ള നിർദേശം നല്‍കി. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍ ജെ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ശ്രീദേവി, സ്മിത വര്‍ഗീസ്, മീനുമോള്‍ എന്നീ ജെ എച് ഐമാരും പരിശോധനയില്‍ പങ്കെടുത്തു.

Keywords:  Food Inspection: Seized stale food like shawarma, Beef and Chicken, News, Kerala, Top-Headlines, Food, Inspection, Seized, Alappuzha, Hotel, Ambalapuzha, panchayath, Health, Department, Treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia