ടീ ബാഗുകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി എല്ലാം നിർത്തുന്നു
Jul 28, 2017, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28.07.2017) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് 2018 ജനുവരി മുതല്‍ ടീ ബാഗുകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ നിരോധിക്കാൻ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഉത്തരവിട്ടു.
ടീ ബാഗുകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഉപയോഗിക്കുന്നതുമൂലം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്, പിന്നുകൾ അറിയാതെ ചായയിലൂടെ വയറ്റിലെത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന അടിസ്ഥാനത്തിലാണ് നിരോധിക്കാൻ തീരുമാനമെടുത്തതെന്ന് എഫ്എസ്എസ്എഐ സിഇഒ പവന് അഗര്‍വാള്‍ പറഞ്ഞു.
ടീ ബാഗുകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഉപയോഗിക്കുന്നതുമൂലം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്, പിന്നുകൾ അറിയാതെ ചായയിലൂടെ വയറ്റിലെത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന അടിസ്ഥാനത്തിലാണ് നിരോധിക്കാൻ തീരുമാനമെടുത്തതെന്ന് എഫ്എസ്എസ്എഐ സിഇഒ പവന് അഗര്‍വാള്‍ പറഞ്ഞു.
സിഐഐ സംഘടിപ്പിച്ച ആരോഗ്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വെ അതോറിറ്റിയുമായി ചേര്‍ന്ന് സുരക്ഷിതമായ ഭക്ഷണ സംവിധാന ക്രമീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ടീ ബാഗുകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഉപയോഗിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അപകട സാദ്ധ്യത ഉണ്ടാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേപ്പിള്‍ പിന് ഉപയോഗിച്ചുള്ള ടീ ബാഗുകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി എന്നിവ 2018 ജനുവരി മുതല്‍ നിര്‍ത്താന്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റേഴ്സ് തീരുമാനിച്ചു.
സ്റ്റേപ്പിള്‍ പിന് ചെയ്തിട്ടുള്ളതും ചരടു കൊണ്ട് കെട്ടിയതുമായ രണ്ടുതരം ടീ ബാഗുകളാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. നിരോധനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Food regulator FSSAI has banned use of staple pins in tea bags from January next year as it can cause serious health hazards.
Keywords: Health, Issues, Ban, Food, Tea, Railway Station, Staple Pin, Tea Bag, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

