സൗദിയില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ ഡോക്ടറേയും ഭാര്യയേയും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഫ് ളാറ്റിനുള്ളില്‍ പൂട്ടിയിട്ടു; പുറത്ത് കൊറോണ ബോര്‍ഡും തൂക്കിയിട്ടു; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Mar 16, 2020, 15:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 16.03.2020) സൗദിയില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ ഡോക്ടറേയും ഭാര്യയേയും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഫ് ളാറ്റിനുള്ളില്‍ പൂട്ടിയിട്ടു. പുറത്ത് കൊറോണ ബോര്‍ഡും തൂക്കിയിട്ടു. സംഭവത്തില്‍ ഡോക്ടറുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുണ്ടൂപാലത്തെ ഫ് ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്ക് കൊവിഡ് വൈറസ് ബാധ ഉണ്ടെന്ന് ഇതുവരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ് ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ നടപടി.
തൃശൂര്‍ ജില്ലയില്‍ കൊറോണ ഉണ്ടെന്ന സംശയത്തില്‍ 2003 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതില്‍ 1955 പേര്‍ വീടുകളിലും 48 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഞായറാഴ്ച മാത്രം എട്ടു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന 20 പേര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 24 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
കൊറോണ ബാധിതനായ വിദേശി താമസിച്ച ചെറുതുരുത്തിയിലെ റിസോര്‍ട്ട് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിദേശിക്കൊപ്പം ഇടപഴകിയതായി കരുതുന്ന റിസോര്‍ട്ടിലെ ജീവനക്കാരും താമസക്കാരും ഉള്‍പ്പെടെ 59 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Keywords: Flat association locked doctor and wife in Thrissur, Thrissur, News, Health, Health & Fitness, Arrested, Police, Case, Probe, Report, Hospital, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.