Monkeypox Infection Tests | രാജ്യത്തിന് ആശ്വാസം; യുപിയില്‍ ദേഹത്ത് ചൊറിച്ചിലും തിണര്‍പുമായെത്തിയ 5 വയസുകാരിയുടേത് കുരങ്ങുപനിയല്ലെന്ന് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്‌നൗ: (www.kvartha.com) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗാസിയാബാദില്‍ കുരങ്ങുപനി സംശയിക്കുന്നതായി റിപോര്‍ട് ചെയ്തിരുന്നു. ഇതോടെ വിദേശരാജ്യങ്ങളില്‍ ഭീതി സൃഷ്ടിച്ച് പടരുന്ന കുരങ്ങുപനി ഇന്‍ഡ്യയിലും എത്തുമെന്ന ഊഹാപോഹങ്ങളും സംശയാസ്പദമായ ഈ കേസും ആളുകള്‍ക്കിടയില്‍ അല്‍പ്പം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാലിപ്പോള്‍ പനി ബാധിച്ച് ദേഹത്ത് ചൊറിച്ചിലും തിണര്‍പുമായെത്തി ചികിത്സയിലായിരുന്ന അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരിച്ചു. 
Aster mims 04/11/2022

ഐസിഎംആറിന്റെ ഡെല്‍ഹിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സാംപിള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. കുരങ്ങുപനി ലക്ഷണങ്ങളുമായി എത്തിയതിനെത്തുടര്‍ന്നാണ് കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. കുട്ടിക്ക് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മുന്‍കരുതലെന്ന നിലയ്ക്കാണ് പരിശോധനയ്ക്കയച്ചതെന്നും കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കുരങ്ങുപനി വൈറസ് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉറപ്പായി. 

Monkeypox Infection Tests | രാജ്യത്തിന് ആശ്വാസം; യുപിയില്‍ ദേഹത്ത് ചൊറിച്ചിലും തിണര്‍പുമായെത്തിയ 5 വയസുകാരിയുടേത് കുരങ്ങുപനിയല്ലെന്ന് സ്ഥിരീകരിച്ചു


അതേസമയം, കൂടുതല്‍ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 21 ദിവസം നിരീക്ഷിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവര്‍ പിപിഇ കിറ്റ് ധരിക്കണം. സ്രവസാംപിളുകള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് പരിശോധനയ്ക്കായി അയക്കണം. രോഗമുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരരുത്. ബോധവല്‍ക്കരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. 

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരിനം പകര്‍ചവ്യാധിയായ കുരങ്ങുപനി ആദ്യം സ്ഥിരീകരിച്ചത് ആഫ്രികന്‍ രാജ്യങ്ങളിലാണ്. പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലും അമേരികയിലും രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റി. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 

Keywords:  News,National,India,Lucknow,Uttar Pradesh,Health,Top-Headlines,Trending, Five Year Old In Ghaziabad Is Not Having Monkey Pox As Suspected 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia