ആരോ​ഗ്യപ്രവര്‍ത്തകരെ അക്രമിച്ച അഞ്ചുപേര്‍ക്ക് കൊവിഡ്, 73 പൊലീസ് ഉദ്യോ​ഗസ്ഥര്‍ നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 24.04.2020) മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പിടിയിലായ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആക്രമണശേഷം പ്രതികളെ പിടികൂടും ഇവരുമായി സമ്പർക്കം പുലർത്തുകയും ചെയ്ത 73 പോലീസുകാരെയടക്കം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 15ന് 15 ന് മൊറാദാബാദിലെ നവാബ് ദുരയിലായിരുന്നു സംഭവം. കൊവിഡ് ബാധിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ആരോ​ഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.


ആരോ​ഗ്യപ്രവര്‍ത്തകരെ അക്രമിച്ച അഞ്ചുപേര്‍ക്ക് കൊവിഡ്, 73 പൊലീസ് ഉദ്യോ​ഗസ്ഥര്‍ നിരീക്ഷണത്തില്‍

 തടിച്ചുകൂടിയ ആൾക്കാർ ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് കല്ലെറിയുകയായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സും കല്ലേറി​ല്‍ തകര്‍ന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ആരോഗ്യപ്രവർത്തകർ രക്ഷിച്ചത്. തുടർന്ന് 17 പേരെ പൊലീസ് പിടികൂടി. ഇതിൽപെട്ട അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അക്രമികളുമായി സമ്പർക്കം പുലര്‍ത്തിയ 73 പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പോലീസുകാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. അതേസമയം, പ്രതികള്‍ക്കെതി​രെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.

Summary: Five of those arrested for Moradabad attack test positive for COVID-19
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia