Infection | കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി; അപൂർവ അണുബാധയെ തുടർന്ന് യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി

 
 Fish Stabbing While Cleaning Pond Leads to Rare Infection, Resulting in Amputation
 Fish Stabbing While Cleaning Pond Leads to Rare Infection, Resulting in Amputation

Representational Image Generated by Meta AI

● ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയൽ അണുബാധയാണ് ബാധിച്ചത്.
● ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന അപൂർവ അണുബാധയാണിത്.
● വിരലുകളിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്നതിനാൽ മുറിച്ചുമാറ്റാതെ രക്ഷയുണ്ടായിരുന്നില്ല.
● തലച്ചോറിനെ ബാധിക്കാതിരിക്കാനാണ് കൈപ്പത്തി മുറിച്ചുമാറ്റിയത്.

തലശ്ശേരി: (KVARTHA) കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയുണ്ടായ അണുബാധയെ തുടർന്ന് യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതിനെ തുടർന്നാണ് കൈപ്പത്തി മുറിച്ചുമാറ്റിയത്. മാടപ്പീടികയിലെ രജീഷിൻ്റെ കൈയിലാണ് മീൻ കൊത്തി മുറിവുണ്ടായത്. ഒരു മാസം മുൻപാണ് സംഭവം.

വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് ക്ഷീര കർഷകനായ രജീഷിനെ മീൻ കൊത്തിയതും അണുബാധയുണ്ടായതും. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു. വിരൽത്തുമ്പിൽ ചെറിയ മുറിവായിരുന്നു ആദ്യം. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പുമെടുത്തു. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറയുന്നു.

ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയൽ അണുബാധയാണ് ബാധിച്ചത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്നതാണ് ഈ അണുബാധ. വിരലുകളിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്നിരുന്നു. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്നതിനാൽ മുറിച്ചുമാറ്റാതെ രക്ഷയുണ്ടായില്ല. തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദേശിച്ചത്. മീൻ കൊത്തിയുണ്ടായ മുറിവിലൂടെ ബാക്ടീരിയ അകത്തുകയറിയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്.

രജീഷിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റിയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

● ജലാശയങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക.

● മുറിവുകൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടുക.

● പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക.

A young man's hand was amputated due to a rare bacterial infection caused by a fish bite while cleaning a pond in Thalassery. The infection, gas gangrene, is rare and rapidly destroys tissue, necessitating the amputation to save his life.

#GasGangrene #Infection #Amputation #HealthAlert #KeralaHealth #RareDisease

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia