'ചൂടോടെ' കരള്‍ മാറ്റാനുള്ള യന്ത്രം വികസിപ്പിച്ചെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: 'ചൂടോടെ' കരള്‍ മാറ്റാനുള്ള യന്ത്രം വികസിപ്പിച്ചെടുത്തു. ഓക്‌സ്ഫോര്ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ദാതാവില്‍ നിന്ന് എടുക്കുന്ന കരളിന്റെ ഭാഗം ചൂടുമാറാതെ സൂക്ഷിച്ച് സ്വീകരിക്കുന്നയാളിലേയ്ക്ക് മാറ്റിവെയ്ക്കാന്‍ സഹായിക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തത്.

ശരീരത്തില്‍ നിന്ന് വേര്‍പെട്ടകാര്യം കരള്‍ അറിയുക കൂടിയില്ലാതെ 24 മണിക്കൂര്‍ വരെ ഈ യന്ത്രത്തില്‍ സൂക്ഷിച്ചുവെയ്ക്കാനാവും. നിലവില്‍ ദാതാവിന്റെ കരള്‍ 10-12 മണിക്കുര്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലാണ് യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പുതുതായി നല്‍കുന്ന കരള്‍ സ്വീകരിക്കുന്നയാളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുമോ എന്ന് മുന്‍കൂട്ടി അറിയുവാനും ഈ യന്ത്രത്തിന് സാധിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചൂടോടെ മാറ്റിവെച്ച കരള്‍ വളരെ പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി ലണ്ടനിലെ കിംഗ്‌സ് കോളജ് ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയ ഡോ. വയെല്‍ ജാസെം അഭിപ്രായപ്പെട്ടു.
'ചൂടോടെ' കരള്‍ മാറ്റാനുള്ള യന്ത്രം വികസിപ്പിച്ചെടുത്തു

Keywords: Liver transplant, Machine, Developed, Oxford university, London, World, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia