Study | സിസേറിയൻ വഴി ജനിച്ച കുട്ടികളിൽ അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിൻ്റെ ആദ്യ ഡോസ് ഫലപ്രദമല്ലെന്ന് പഠനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) സിസേറിയൻ വഴി പ്രസവിച്ച കുഞ്ഞുങ്ങൾക്ക് അഞ്ചാംപനി വാക്സിന്റെ ആദ്യ ഡോസ് ഫലപ്രദമല്ലെന്ന് പഠനം. സാധാരണ പ്രസവത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് സിസേറിയൻ വഴി ജനിച്ച കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ സംവിധാനം വികസിക്കാൻ കൂടുതൽ സമയമെടുക്കും എന്നാണ് പഠനം വ്യക്തമാക്കുന്നത്. പഠനത്തിൻ്റെ കണ്ടെത്തലുകൾ ഇപ്പോൾ ശിശുക്കളിൽ വാക്സിൻ ഫലപ്രാപ്തിയെ കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
  
Study | സിസേറിയൻ വഴി ജനിച്ച കുട്ടികളിൽ അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിൻ്റെ ആദ്യ ഡോസ് ഫലപ്രദമല്ലെന്ന് പഠനം

സിസേറിയൻ വഴി ജനിക്കുന്ന കുട്ടികളിൽ സ്വാഭാവികമായി ജനിക്കുന്നവരെ അപേക്ഷിച്ച്, അഞ്ചാംപനിക്കെതിരെയുള്ള രണ്ട് ഡോസ് വാക്സിനിൽ ഒരു ഡോസ് പൂർണമായും ഫലപ്രദമല്ലാതാകാനുള്ള സാധ്യത 2.6 മടങ്ങ് കൂടുതലാണെന്ന് യുകെ കേംബ്രിഡ്ജ് സർവകലാശാലയിലെയും ചൈനയിലെ ഫുഡാൻ സർവകലാശാലയിലെയും ഗവേഷകർ വിശദീകരിച്ചു. എന്നിരുന്നാലും, രണ്ടാമത്തെ ഡോസ് അത്തരം കുട്ടികളിൽ ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കിയതായി ഗവേഷകർ കണ്ടെത്തി. നേച്ചർ മൈക്രോബയോളജി ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ചാംപനി, മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ്. പനി, ചുമ, ചുവന്ന കുരുക്കുകൾ എന്നിവയാണ് ലക്ഷണങ്ങൾ. വായുവിലൂടെയാണ് മീസിൽസ് വൈറസുകൾ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. ആറു മാസം മുതൽ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. കുട്ടികൾക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി സാധാരണ ഒമ്പത് മാസം പ്രായമാകുമ്പോഴും 18 മാസം പ്രായമാകുമ്പോഴുമാണ് മീസിൽസ് വാക്സിൻ നൽകുന്നത്.

Keywords: News, News-Malayalam, National, Health, First dose of measles vaccine ineffective in kids born via C-section: Study.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script