കേരളത്തില് വീണ്ടും കൊവിഡ് മരണം; മരിച്ചത് പാലക്കാട് സ്വദേശിയായ 73 കാരി
Jun 4, 2020, 14:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 04.06.2020) കേരളത്തില് വീണ്ടും കൊവിഡ് മരണം. ചെന്നൈയില് നിന്നെത്തി കടുത്ത പനിയെ തുടര്ന്ന് ആശുപത്രിയില് ചികിത്സയിലായിരുന്ന 73 കാരിയാണ് മരിച്ചത്. പാലക്കാട് സ്വദേശിയാണ് കൊവിഡ് രോഗബാധയെ തുടര്ന്ന് മരിച്ചത്.
മെയ് 25-ന് ചെന്നൈയില് നിന്നും പാലക്കാട് എത്തിയ ഇവര് സഹോദരന്റെ വീട്ടില് ഹോം ക്വാറന്റൈനില് കഴിയുകയായിരുന്നു. തുടര്ന്ന് മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും. മരണശേഷം അയച്ച സാംപിള് ആണ് കൊവിഡ് പൊസീറ്റീവായത്. ഇവര്ക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇവരുടെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോള് പാലിച്ച് ഇന്നു തന്നെ നടത്തും. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള് പതിനൊന്നായി.

Keywords: News, Kerala, Palakkad, COVID19, Death, Hospital, Treatment, Health, Patient, First Covid Death Reported in Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.