ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്‍ഡ്യയിലും; മുന്‍കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 06.04.2022) കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റ് 'എക്സ് ഇ' ഇന്‍ഡ്യയിലും കണ്ടെത്തി. മുംബൈയിലാണ് 'എക്സ് ഇ' വകഭേദം കണ്ടെത്തിയത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണമാണ് എക്സ് ഇ വകഭേദമെന്ന് തിരിച്ചറിഞ്ഞത്. ബ്രിടനിലാണ് പുതിയ എക്സ് ഇ വകഭേദം ആദ്യം റിപോര്‍ട് ചെയ്യപ്പെട്ടത്.
Aster mims 04/11/2022

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്‍ഡ്യയിലും; മുന്‍കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന

അതിനിടെ 'എക്സ്ഇ'യ്ക്കെതിരെ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ലോകാരോഗ്യസംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് എക്സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്.
ഒമിക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് എക്സ്ഇ വകഭേദം. 'എക്സ്ഇ' വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ വകഭേദം രോഗം കടുക്കുന്നതിന് കാരണമാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.

കോവിഡ് ബാധിച്ച ഒരേ ആളില്‍ തന്നെ ഡെല്‍റ്റയും ഒമൈക്രോണും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് (ഡെല്‍റ്റക്രോണ്‍) റിപോര്‍ടുകളുണ്ടായിരുന്നു. ഡെല്‍റ്റയോളം വിനാശകാരിയായില്ലെങ്കിലും ഇന്‍ഡ്യയുള്‍പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത് ഒമിക്രോണ്‍ വകഭേദത്തിന്റെ 'ബിഎ.2' ഉപവിഭാഗമായിരുന്നു.

Keywords:  First case of new Omicron sub-variant XE detected in India, New Delhi,News,COVID-19, Health, Health and Fitness, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia