തീപിടുത്തം ബി സി ജി, റോടാ വാക്സിന്‍ ഉല്പാദനത്തെ ബാധിച്ചേക്കാമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്ത്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പുണെ: (www.kvartha.com 22.01.2021) സിറം ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഇന്ത്യയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടുത്തം ബി സി ജി, റോടാ വാക്സിന്‍ ഉല്പാദനത്തെ ബാധിച്ചേക്കാമെന്ന് കമ്പനി. തീപിടുത്തത്തില്‍ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു.

'പുണെയിലെ മഞ്ചരിയിലുളള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിലുണ്ടായ തീപിടുത്തം ബി സി ജി, റോട്ടാ വാക്സിന്‍ എന്നിവയുടെ ഉല്പാദനത്തെ ബാധിക്കും.' സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  തീപിടുത്തം ബി സി ജി, റോടാ വാക്സിന്‍ ഉല്പാദനത്തെ ബാധിച്ചേക്കാമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്ത്യ
തീപിടുത്തം കോവിഡ് വാക്സിനായ കോവി ഷീല്‍ഡിന്റെ ഉല്പാദനത്തെ ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി ഇ ഒ അദാര്‍ പൂനവാല ഉറപ്പുനല്‍കിയിരുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45 നാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെ നാല്, അഞ്ച് നിലകളിലായിരുന്നു തീപിടുത്തം. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിലെ മറ്റൊരു കംപാര്‍ട്ട്മെന്റിലും തീപിടുത്തമുണ്ടായി. തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.

കോവി ഷീല്‍ഡ് നിര്‍മാണ യൂണിറ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുളള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധര്‍ വെള്ളിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു.

അപടകത്തില്‍ മരിച്ചവര്‍ക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords:  Fire at Serum Institute of India to impact production of BCG and Rota vaccines: Report,  Pune, News, Health, Health and Fitness, Fire, Statement, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia