അഹമ്മദാബാദില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500; മുറുക്കിത്തുപ്പിയാല്‍ 10000

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 14.07.2020) നിയമം തെറ്റിക്കുന്നവര്‍ക്ക് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കര്‍ശന പിഴയുമായി അഹമ്മദാബാദ് ഭരണകൂടം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴയിട്ട് അഹമ്മദാബാദ് ഭരണകൂടം. ആദ്യം പിഴയിട്ടിരുന്ന 200 രൂപയാണ് പിന്നീട് 500 ആക്കി ഉയര്‍ത്തിയത്. അതുപോലെ പാന്‍കടകള്‍ക്ക് സമീപം മുറുക്കിത്തുപ്പിയാല്‍ കടയുടമ പതിനായിരം രൂപ പിഴയടക്കേണ്ടി വരുമെന്നും പറയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

അഹമ്മദാബാദില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500; മുറുക്കിത്തുപ്പിയാല്‍ 10000

അഹമ്മദാബാദ് നഗരത്തിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നത് രാജീവ് ഗുപ്തയാണ്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഫേസ് മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഇതുവരെ 1.76 ലക്ഷം ആളുകള്‍ക്ക് പിഴ ചുമത്തിയതായും സാമൂഹിക അകലം പാലിക്കാത്തിന്റെ പേരില്‍ 94 യൂണിറ്റുകള്‍ മുദ്ര വച്ചതായും അറിയിച്ചു.

Keywords: News, National, India, Ahmedabad, Mask, COVID-19, Health, Fine, Trending, Fine for not wearing mask and spiting public place
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia