കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.02.2018) കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍എസ്ബിവൈ ഉപയോക്താക്കളില്‍ പലരും ഇതോടെ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്താകുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയാരോഗ്യ ചികില്‍സാ വിഭാഗം ഉറപ്പാക്കും. താലൂക്ക് ആശുപത്രികളില്‍ ട്രോമാകെയര്‍ വിഭാഗം ഏര്‍പ്പെടുത്തും. പൊതു ആരോഗ്യസര്‍വീസിന് 1685 കോടി. അടിയന്തര ചികിത്സ ഏര്‍പ്പെടുത്താന്‍ ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തും.

 കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടി

എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം ഏര്‍പ്പെടുത്തും. മാനസികാരോഗ്യത്തിന് 17 കോടി. മലബാര്‍ കാന്‍സര്‍ സെനററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും

ലൈഫ് പാര്‍പ്പിടപദ്ധതിക്കു 2500 കോടി രൂപ വകയിരുത്തി. സമ്പൂര്‍ണ സാമൂഹിക സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കും. ന്യായവിലയ്ക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി ജനകീയ ഇടപെടല്‍ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളര്‍ത്തല്‍ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കും.

ആലപ്പുഴയിലെ വിശപ്പുരഹിതനഗരം പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികളുടെ ഭാഗമായി മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ലക്ഷക്കണക്കിനു പേരെ ഒഴിവാക്കാന്‍ സാധിച്ചു. കമ്പോള ഇടപെടലിന് 250 കോടി രൂപ വകയിരുത്തി.

ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്ന കുറ്റപ്പെടുത്തലുമ ധനമന്ത്രി നടത്തി. സപ്ലൈക്കോ കടനവീകരണത്തിന് എട്ടു കോടി വകയിരുത്തി.

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മികച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റേത് 7.4 ശതമാനമെങ്കില്‍ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രം. പ്രവാസികള്‍ കൂടുതലായി എന്‍ആര്‍ഐ ചിട്ടികളില്‍ ചേര്‍ന്നാല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണയാകുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ ഇതേവരെ അംഗീകരിച്ചത് ഇരുപതിനായിരംകോടിയുടെ പദ്ധതികളാണ്. അടുത്ത പതിനായിരം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം ഉടന്‍. കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍ആര്‍ഐ ചിട്ടികള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷ്വറന്‍സും പെന്‍ഷനും ഏര്‍പെടുത്തും.

ജിഎസ്ടി വരുമ്പോള്‍ കേരളത്തിന്റെ നികുതി 2025 ശതമാനം കണ്ട് ഉയരും എന്ന പ്രതീക്ഷ പാളി. സംസ്ഥാനങ്ങളോട് കടുത്ത സാമ്പത്തിക അച്ചടക്കം തേടുന്ന കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പുലര്‍ത്താത്തത് വിരോധാഭാസമെന്നും ധനമന്ത്രി വ്യക്തമാക്കി. കിഫ്ബിയ്ക്ക് 3,000 കോടിയുടെ ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് ഉടന്‍ അനുവദിക്കും. കിഫ്ബിയ്ക്ക് ക്രിസില്‍, ഇക്ര എന്നീ റേറ്റിംഗ് ഏജന്‍സികളുടെ എ പ്ലസ് ഗ്രേഡ് . 31. ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട്, റവന്യു ബോണ്ട്, ലാന്റ് ബോണ്ട് തുടങ്ങി വിവിധതരം ബോണ്ടുകള്‍ ഉപയോഗപ്പെടുത്തി കിഫ്ബിയ്ക്ക് അഭ്യന്തര കമ്പോളത്തില്‍ നിന്ന് വിഭവസമാഹരണത്തിന് അവസരമൊരുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Finance minister criticized central health insurance formats, Thiruvananthapuram, News, Budget, Hospital, GST, Ambulance, Treatment, Health & Fitness, Health, Food, Insurance, Pension, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia