Nutrition Month Celebration | ഈ വര്‍ഷത്തെ ദേശീയ പോഷണമാസാചരണത്തിന് തുടക്കമായി: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്ന വിവിധ പരിപാടികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര വനിത-ശിശുവികസനമന്ത്രാലയത്തിന്റെ അഞ്ചാമത് 'ദേശീയ പോഷണ മാസാചരണം 2022'ന് തുടക്കമായി. 2022 സെപ്തംബര്‍ ഒന്നിരാരംഭിച്ച മാസാചരണം 30 വരെ നീളും. ഈ വര്‍ഷം 'സ്ത്രീകളും ആരോഗ്യവും', 'കുട്ടികളും വിദ്യാഭ്യാസവും' എന്നീ വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു പോഷണ്‍ പഞ്ചായത്തുകളായി ഗ്രാമപഞ്ചായത്തുകളെ കണക്കിലെടുത്താണ് പോഷണ മാസം ആചരിക്കുന്നത്.
Aster mims 04/11/2022

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്ന ബോധവല്‍ക്കരണ പരിപാടികള്‍, ഔട്ട് റീച്ച് പ്രോഗ്രാമുകള്‍, തിരിച്ചറിയല്‍ പരിപാടികള്‍, ക്യാമ്പുകള്‍, മേളകള്‍ എന്നിവയിലൂടെ രാജ്യത്തുടനീളം പോഷണമാസം ആചരിക്കും. 'സ്വസ്ഥ് ഭാരത്' എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പഞ്ചായത്തുതലത്തില്‍ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് രാജ് ഓഫീസര്‍മാരുടെയും സിഡിപിഒമാരുടെയും നേതൃത്വത്തില്‍ പ്രാദേശിക ഭാരവാഹികള്‍ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. അങ്കണവാടി കേന്ദ്രങ്ങള്‍, ഗ്രാമാരോഗ്യ-പോഷണദിനം തുടങ്ങിയ വേദികളിലൂടെ പ്രശ്നപരിഹാരത്തിനും സേവനവിതരണം പ്രാപ്തമാക്കുന്നതിനും പോഷണ്‍ പഞ്ചായത്തു സമിതികള്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, ആശമാര്‍ തുടങ്ങിയ പ്രാദേശികപ്രവര്‍ത്തകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. 

അങ്കണവാടി സേവനങ്ങള്‍, മികച്ച ആരോഗ്യസമ്പ്രദായങ്ങള്‍ എന്നിവയെക്കുറിച്ചു ബോധവല്‍ക്കരണപരിപാടികളും സംഘടിപ്പിക്കും. അങ്കണവാടി സേവനങ്ങളുടെ പരിധിയില്‍ കൂടുതല്‍ ഗുണഭോക്താക്കളെ കൊണ്ടുവരുന്നതിനു 'സ്വസ്ഥ് ബാലക് സ്പര്‍ധ'യുടെ കീഴില്‍ പ്രത്യേകപരിപാടികള്‍ സംഘടിപ്പിക്കും. കൗമാരക്കാരായ പെണ്‍കുട്ടി കളുടെ വിളര്‍ച്ച പരിശോധനകള്‍ക്കായി അങ്കണവാടി കേന്ദ്രങ്ങളില്‍ പ്രത്യേക ആരോഗ്യക്യാമ്പുകള്‍ സംഘടിപ്പിക്കും.

'ന്യൂട്രി ഗാര്‍ഡന്‍സ്' അഥവാ പോഷണവാടികകള്‍ക്കായി അങ്കണവാടി കേന്ദ്രങ്ങളിലോ പരിസരങ്ങളിലോ സ്ഥലം കണ്ടെത്തും. അങ്കണവാടി കളിലെ സ്ത്രീകള്‍ക്കിടയില്‍ മഴവെള്ള സംരക്ഷണത്തിന്റെ പ്രാധാന്യ ത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തും. ഗിരിവര്‍ഗ മേഖലയില്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യകരമായ പരമ്പരാഗത ഭക്ഷണങ്ങള്‍ നല്‍കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും.

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് കീഴില്‍, 'അമ്മാ കി രസോയിദ' അഥവാ മുത്തശ്ശിയുടെ അടുക്കള പരിപാടി സംഘടിപ്പിക്കും. പരമ്പരാഗത പോഷകാഹാര പാചകങ്ങള്‍ക്കായാണ് ഈ പരിപാടി ഒരുക്കുന്നത്. ഈ മാസത്തെ പ്രാദേശിക ഉത്സവങ്ങളുമായി പരമ്പരാഗത ഭക്ഷണങ്ങളെ ബന്ധിപ്പിക്കുന്നതിനും വിപുലമായ ശ്രമങ്ങള്‍ നടത്തും. അങ്കണവാടികളില്‍ തദ്ദേശീയവും പ്രാദേശികവുമായ കളിപ്പാട്ടങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയതല കളിപ്പാട്ട നിര്‍മാണ ശില്‍പ്പശാലയും സംഘടിപ്പിക്കും.

Nutrition Month Celebration | ഈ വര്‍ഷത്തെ ദേശീയ പോഷണമാസാചരണത്തിന് തുടക്കമായി: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്ന വിവിധ പരിപാടികള്‍


പോഷകാഹാരത്തിലേക്കും നല്ല ആരോഗ്യത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള വേദിയായാണു ദേശീയ പോഷകാഹാര മാസം ആചരിക്കുന്നത്. 'സുപോഷിത് ഭാരത്' എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഈ ബഹുജനപ്രസ്ഥാനത്തെ ജനകീയപങ്കാളിത്തത്തോടെ വിജയിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. 

6 വയസിനു താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരക്കുറവുണ്ടാകാതിരിക്കാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ സുപ്രധാന പരിപാടിയായ പോഷണ്‍ അഭിയാന്റെ ഭാഗമായാണു പോഷണ്‍ മാസാചരണം സംഘടിപ്പിക്കുന്നത്.

Keywords:  News,National,India,New Delhi,Woman,Food,Children,Health,Health and Fitness, Fifth 'National Nutrition Month Celebration 2022' has begun
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia