Fenugreek | രുചിക്കൂട്ടിന് മാത്രമല്ല, ഉലുവയിലുണ്ട് നമ്മളറിയാത്ത ആരോഗ്യ ഗുണങ്ങൾ
ADVERTISEMENT
ആന്റിഒക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
കൊച്ചി: (KVARTHA) ഉലുവയെ (Fenugreek) കുറിച്ചു അറിയാത്തവർ ഉണ്ടാവില്ല. പൊതുവെ ഉലുവയുടെ രുചി കൈപ്പാണെങ്കിലും ആരോഗ്യ ഗുണങ്ങൾ (Health Benefits) അനവധിയാണ്. അടുക്കളയിലെ പാചക കൂട്ടിൽ പ്രധാനിയാണ് ഉലുവ. കറികൾക്ക് രുചിയും മണവും കിട്ടാൻ മാത്രമല്ല ചില രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഉലുവ സഹായിക്കും. ഉലുവയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് (Iron) മഗ്നീഷ്യം (Magnesium)
എന്നിവയുൾപ്പെടെ നാരുകൾ (Fiber), വിറ്റാമിനുകൾ (Vitamins), ധാതുക്കൾ (Minerals) എന്നിങ്ങനെയുള്ള പോഷകങ്ങളും (Nutrients) ശരീരത്തിന് ഗുണം ചെയ്യുന്നു.

പതിവായി ഉലുവ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
* ചർമ്മത്തിന്റെ (Skin) ആരോഗ്യം നിലനിർത്തുന്നു
* മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ തിളക്കം കൂട്ടുകയും ചെയ്യും
* ദഹന പ്രക്രിയ എളുപ്പമാക്കും. വയറിളക്കം, മലബന്ധം എന്നിവയെ സുഗമമാക്കാൻ ഉലുവയിലെ നാരുകൾ സഹായിക്കും.
* ശരീരഭാരം കുറയ്ക്കും. വിശപ്പ് നിയന്ത്രിക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും
* ഹോർമോൺ പ്രക്രിയയെ നിയന്ത്രണത്തിലാക്കും
* ആർത്തവ വിരാമ ലക്ഷണങ്ങള്‍ നേരിടുന്ന സ്ത്രീകൾക്ക് ഉലുവാ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും
* രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
* കൊളസ്‌ട്രോൾ നിയന്ത്രിക്കും
* മോശം കൊളസ്‌ട്രോൾ ആയ എൽഡിഎല്ലിന്റെ അളവ് കുറയ്ക്കും.
* ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തും
* ആന്റിഒക്സിഡന്റുകൾ ധാരാളമുള്ളതിനാൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
* അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു
* സന്ധിവാതം (Arthritis), ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ചെറുത്തു നിൽക്കാൻ സഹായിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉലുവാ വെള്ളം പ്രധാനിയാണ്. കൂടാതെ, ഉലുവ വെള്ളം എല്ലാവർക്കും അനുയോജ്യമല്ലെന്ന് ഓർക്കേണ്ടതാണ്. ഗർഭിണികളായ സ്ത്രീകളും രക്തം കട്ടപിടിക്കുന്ന മരുന്നുകൾ കഴിക്കുന്നവരും ഉലുവ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ അവസ്ഥകളുണ്ടെങ്കിൽ, ഉലുവ വെള്ളം കുടിക്കുന്നതിനെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം തേടുക.
