Sleepy after lunch | ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസില്‍ ഇരുന്ന് ഉറക്കം തൂങ്ങാറുണ്ടോ? നിങ്ങള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ കൊണ്ടാണ്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് കുറച്ചു നേരം ഉറങ്ങണം എന്ന് മിക്കവര്‍ക്കും സ്വയം തോന്നാറുണ്ട്. ഓഫീസിലിരിക്കുമ്പോള്‍ പോലും കണ്ണുകള്‍ അടഞ്ഞുകൊണ്ട് ഉറക്കം തൂങ്ങും. ബലം പ്രയോഗിച്ച് ഉറക്കം നിര്‍ത്തിയാലും ചിലപ്പോള്‍ നമ്മള്‍ അറിയാതെ ഉറങ്ങും. ഉച്ചഭക്ഷണം കഴിച്ച ഉടനെ നിങ്ങള്‍ ഉറങ്ങുന്നത് എന്തുകൊണ്ട്?. അതിനു കാരണം നമ്മള്‍ ചെയ്യുന്ന ചെറിയ തെറ്റുകളാണ്. അവയറിയാം.
          
Sleepy after lunch | ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസില്‍ ഇരുന്ന് ഉറക്കം തൂങ്ങാറുണ്ടോ? നിങ്ങള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ കൊണ്ടാണ്!

ക്രമരഹിതമായ ഭക്ഷണ ശീലങ്ങള്‍:

വിശപ്പ് തോന്നുമ്പോഴെല്ലാം ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയ ശീലങ്ങള്‍ ക്ഷീണത്തിന് കാരണമാകുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളെ സജീവമാക്കും. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിന്, നിങ്ങള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ജോലി കാരണം നിങ്ങള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ മറന്നാല്‍, നിങ്ങളുടെ ഫോണില്‍ ഒരു റിമൈന്‍ഡര്‍ സജ്ജീകരിക്കുന്നത് നിങ്ങളെ ഓര്‍മപ്പെടുത്തും.

വളരെയധികം കംപ്യൂടര്‍ കാണല്‍:

ഓഫീസിലിരിക്കുമ്പോള്‍ നമ്മള്‍ കംപ്യൂടറിനു മുന്നില്‍ കുറെ നേരം ഇരിക്കും. അതിലേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ തളരുന്നു. മാത്രവുമല്ല, ഒരേ ഭാവത്തില്‍ നിശ്ചലമായി ഇരിക്കുന്നതും ശരീരത്തെ തളര്‍ത്തുന്നു. ചിലര്‍ ഉച്ചഭക്ഷണ സമയത്ത് ഫോണിലേക്ക് നോക്കി ഭക്ഷണം കഴിക്കുന്നു. അത് ചെയ്യാന്‍ പാടില്ല. കൃത്യസമയത്ത് ശാന്തമായി ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. സമ്മര്‍ദം കുറയ്ക്കുകയും നിങ്ങളുടെ ഊര്‍ജ നില വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കാപ്പി, മധുരമുള്ള ബിസ്‌കറ്റ്:

ചിലര്‍ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞാലും വിശപ്പ് തോന്നും. അന്നേരം മധുരമുള്ള ബിസ്‌കറ്റ് കഴിക്കും അല്ലെങ്കില്‍ മധുരമുള്ള കാപി കുടിക്കുന്നു. എന്നാല്‍, മധുര പലഹാരങ്ങള്‍ക്ക് പകരം പ്രോടീനും നാരുകളും അടങ്ങിയ ആരോഗ്യകരമായ സ്‌നാക്‌സുകള്‍ തിരഞ്ഞെടുക്കുക.

ചുറ്റുമുള്ള പരിസ്ഥിതി:

സ്വാഭാവിക വെളിച്ചത്തിന്റെ അഭാവം, അലങ്കോലപ്പെട്ട മേശ, നേരിയ വെളിച്ചം, അപര്യാപ്തമായ വായുസഞ്ചാരം എന്നിവ നിങ്ങളെ വേഗത്തില്‍ ക്ഷീണിതനാക്കും. അവ ഉറക്കത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തലവേദന, ഏകാഗ്രതക്കുറവ്, വരണ്ട ചുമ, ചര്‍മത്തിലെ ചൊറിച്ചില്‍, ശ്വാസതടസം എന്നിവയാണ് മറ്റ് ചില കാരണങ്ങള്‍. അതുകൊണ്ടാണ് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കേണ്ടത്. അര മണിക്കൂറില്‍ ഒരിക്കലെങ്കിലും നടക്കണം. ചലിക്കാതെ ഒരിടത്ത് ഇരിക്കുന്നത് പേശികള്‍ക്ക് പിരിമുറുക്കം ഉണ്ടാക്കുന്നു. സമ്മര്‍ദവും ക്ഷീണത്തിന് കാരണമാകുന്നു. ഇതെല്ലാം തരണം ചെയ്താല്‍ ഉച്ചയ്ക്ക് ഉറക്കം വരാതെ ഒഴിവാക്കാം.

Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia